നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം ആണ് സംഭവം. പ്രദേശത്തെ അശാസ്ത്രീയ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. നിർമ്മാണത്തിന് സ്ഥലത്ത് സ്റ്റേ ഓർഡർ ഉള്ളതായി നാട്ടുകാർ പറയുന്നു.

Related Posts