യുക്രൈനിൻ്റെ യുദ്ധവിമാനം റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. 60 മിസൈലുകളുമടക്കം 477 ഡ്രോണുകളും യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന് പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു.
യുക്രൈനിൻ്റെ എഫ്-16 യുദ്ധവിമാനം ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് തകർന്നതെന്ന് യുക്രൈൻ അറിയിച്ചു. ഇത് മൂന്നാമത്തെ തവണയാണ് യുദ്ധത്തിനിടെ എഫ്-16 യുദ്ധവിമാനം തകരുന്നത്. റഷ്യയിൽ നിന്ന് യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈൻ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ശനിയാഴ്ച രാത്രി നടന്നത്.
യുക്രൈൻ പ്രവിശ്യകളായ ലവിവ്, പൊൾടാവ, മൈകൊളവിവ്, ഡിനിപ്രൊപെട്രോവ്സ്, ചെർകാസി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. റഷ്യൻ മിസൈലിനെ തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് എഫ്-16 യുദ്ധവിമാനത്തിന് ആക്രമണത്തിൽ സാരമായി തകരാർ സംഭവിക്കുന്നത്. ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ ശ്രമിച്ചതിനാൽ പൈലറ്റ് വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്നില്ല.