കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു. സേലം സ്വദേശി മണിയുടെ മകൻ ഹരിത്ത് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുട്ടിയെ കഴിഞ്ഞ മേയ് 31നാണ് തെരുവുനായ കടിച്ചത്. വാടക ക്വാട്ടേഴ്‌സിന് സമീപത്തുവച്ച് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തായിരുന്നു കടിയേറ്റത്. അന്ന് തന്നെ കണ്ണൂർ ജില്ലാശുപത്രിയിൽ എത്തി ഇവർ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.

Related Posts