മലപ്പുറം കോട്ടയ്ക്കല്‍ കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരൻ ഹൗസിൽ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ ഇസെന്‍ ഇര്‍ഹാൻ്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ കുഞ്ഞിന് വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍ തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.

വീട്ടിൽ വെച്ചാണ് ഇസെനിനെ പ്രസവിച്ചത്. ഇതുവരെ കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പുകളൊന്നും നൽകിയിട്ടുമില്ല. കുഞ്ഞിന് ദിവസങ്ങൾക്കു മുൻപേ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മരിച്ചത്. ഡോക്ട‌റെ സ്വകാര്യാശുപത്രിയിൽ നിന്ന് കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു. തുടർന്ന് മാതാപിതാക്കൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ശനിയാഴ്‌ച രാവിലെ കബറടക്കി.

കുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായതോടെ, നാട്ടുകാർ രംഗത്തെത്തി. കാടാമ്പുഴ പോലീസ്സ്റ്റേഷനിൽ പരാതിയും കൊടുത്തു. തുടർന്ന്, ശനിയാഴ്‌ച മൃതദേഹം പുറത്തെടുത്തു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. കാടാമ്പുഴ പോലീസ് ഇൻസ്പെക്ട്‌ടർ കമറുദ്ദീൻ വള്ളിക്കാടൻ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് പറഞ്ഞു.

ആരോഗ്യവകുപ്പ് അധികൃതരും പോലീസും നവാസിൻ്റെ വീട്ടിലെത്തി മൊഴിയെടുത്തു. അക്യുപങ്‌ചർ ചികിത്സകയും മോണ്ടിസോറി പാരൻ്റ് ട്രെയിനറുമായ ഹിറ് ഹറീറയും ഭർത്താവ് നവാസും കോട്ടയ്ക്കലിനടുത്ത് എടരിക്കോട് നോവപ്പടിയിലാണ് താമസം. ഇവർക്ക് 5 വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്

Related Posts