ഡോ. ഹാരിസ് ചിറക്കലിൻ്റെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധിയെന്ന ആരോപണം സമഗ്രമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാരിന് ഡോക്ടറുടെ ആരോപണം പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

യൂറോളജി വിഭാഗത്തിൽ മേയിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യ ത്യാസമില്ല. 4 ശസ്ത്രക്രിയയാണ് ഡിഎംഇ നൽകിയ വിവര പ്രകാരം ഷെഡ്യൂൾ ചെയ്ത‌ത്, അതിൽ 3 ശസ്ത്രക്രിയ നടന്നു.

ഒരെണ്ണം പ്രോബിന് പ്രശ്നമുണ്ടായതിനാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു വിഷയം സർക്കാരിൻ്റെ ശ്രദ്ധയിലും ഡിഎംഇയുടെ ശ്രദ്ധയിലും എത്തിയില്ല. സമഗ്രമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

700 കോടി കിഫ്ബി വഴി തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചതാണ്. യൂറോളജി ഡിപ്പാർട്ട്മെൻ്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. വിഷയം എന്താണ് എന്ന കാര്യം അന്വേഷിക്കട്ടെ, അതിനുശേഷം സംസാരിക്കാമെന്നും മന്ത്രി കുട്ടിച്ചേർത്തു.

Related Posts