മാസപ്പടി കേസ്; മെയ് 30ന് വീണ്ടും പരിഗണിക്കും; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി
Kerala
0 min read
9.9k

മാസപ്പടി കേസ്; മെയ് 30ന് വീണ്ടും പരിഗണിക്കും; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി

മെയ്‌ 27, 2025
0

എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. മാസപ്പടി കേസിൽ നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിൽ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബിൽ അറിയിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ

Continue Reading
ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ട്രംപ്; 10 കോടി ഡോളറിൻ്റെ കരാറുകള്‍ റദ്ദാക്കും
World
0 min read
11.3k

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ട്രംപ്; 10 കോടി ഡോളറിൻ്റെ കരാറുകള്‍ റദ്ദാക്കും

മെയ്‌ 27, 2025
0

സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് സര്‍വകലാശാലയുമായുള്ള 10 കോടി ഡോളറിൻ്റെ കരാറുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിലപാടാണ് ഹാര്‍വാര്‍ഡിനുള്ളത്. ഇതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്കുള്ള, 200 കോടിയിലധികം ഡോളറിൻ്റെ സഹായധനം ട്രംപ് ഭരണകൂടം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 10

Continue Reading
ബംഗളൂരുവിൽ മലയാളി യുവാവ് ലോഡ്ജിൽ നിന്ന് വീണ് മരിച്ചു
Karnataka
0 min read
12.3k

ബംഗളൂരുവിൽ മലയാളി യുവാവ് ലോഡ്ജിൽ നിന്ന് വീണ് മരിച്ചു

മെയ്‌ 27, 2025
0

ബംഗളൂരുവിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്‌മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിൻ്റെ മകൻ മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്‌ജ് കെട്ടിടത്തിൽ നിന്നാണ് താഴേക്ക് വീണത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. രാജപ്പാളയ ഹൂഡിയിൽ ഫാൻസി കടയിൽ രണ്ട് മാസത്തോളമായി ജോലിചെയ്ത്

Continue Reading
നിലമ്പൂർ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും: എം.വി. ഗോവിന്ദൻ
Kerala
0 min read
9.4k

നിലമ്പൂർ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും: എം.വി. ഗോവിന്ദൻ

മെയ്‌ 27, 2025
0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശക്തനായ സ്ഥാനാർഥിയെ കളത്തിലിറക്കുമെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിനുശേഷം എം.വി.ഗോവിന്ദൻ പറഞ്ഞു.അടഞ്ഞ അധ്യായമാണ് പി.വി.അൻവർ എന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃ ഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ അൻവർ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല. അൻവറിൻ്റെ നിലപാട് എൽഡിഎഫിനെ ബാധിക്കില്ല.എൽഡിഎഫ് ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. മണ്ഡലത്തിൽ നാടിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എൽഡിഎഫ് നിശ്ചയിക്കും.

Continue Reading
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു
Kerala
0 min read
10.7k

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മെയ്‌ 27, 2025
0

ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. ഒരു മണിക്കൂറോളം വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി മെയ് 24 നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മർദിച്ചത്. ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ചെവിക്ക് പിന്നിലും കണ്ണിന് സമീപത്തും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഷോളയൂർ

Continue Reading
മുന്‍മാനേജരുടെ പരാതിയില്‍ കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍ കോടതിയില്‍
Kerala
0 min read
9.0k

മുന്‍മാനേജരുടെ പരാതിയില്‍ കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍ കോടതിയില്‍

മെയ്‌ 27, 2025
0

മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു. ബുധനാഴ്ച എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി പരിഗണിക്കും. മുന്‍മാനേജരായ വിപിന്‍ കുമാറിൻ്റെ പരാതിയില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്. വിശദമായ വിശദമായ അന്വേഷണം കേസില്‍ ഉണ്ടാവുമെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു. ഉണ്ണി മുകുന്ദന്‍ വിപിനെ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിൻ്റെ പരാതിയിലുണ്ട്. ഉണ്ണി മുകുന്ദനെതിരെ കഴിഞ്ഞ

Continue Reading
പഞ്ചാബിലെ അമൃത്സറില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
India
0 min read
12.9k

പഞ്ചാബിലെ അമൃത്സറില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

മെയ്‌ 27, 2025
0

അമൃത്സറിലെ മജിത റോഡ് ബൈപാസ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ ബബ്ബര്‍ ഖല്‍സ അംഗം ആണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. വലിയ സ്‌ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയും ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Continue Reading
യുഎസിലെ സൗത്ത് കരോളൈനയിൽ വെടിവെയ്പ്; 11 പേർക്ക് പരിക്ക്
World
0 min read
9.9k

യുഎസിലെ സൗത്ത് കരോളൈനയിൽ വെടിവെയ്പ്; 11 പേർക്ക് പരിക്ക്

മെയ്‌ 27, 2025
0

അമേരിക്കയിലെ സൗത്ത് കരോളൈനയിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഹോറി കൗണ്ടി പോലീസ് അറിയിച്ചു. വെടിവയ്‌പിലേക്ക് നയിച്ച കാരണങ്ങളോ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ ക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് പങ്കുവച്ചിട്ടില്ല.

Continue Reading
ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വൻ സാമ്പത്തികബാധ്യത
India
0 min read
12.2k

ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വൻ സാമ്പത്തികബാധ്യത

മെയ്‌ 27, 2025
0

സാമ്പത്തിക ബാധ്യതയാണ് ഹരിയാനയിലെ പഞ്ച്കുളയിൽ ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോർട്ട്. കാറിനുള്ളിൽ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഹരിയാണയിലെ ഹിസാർ സ്വദേശിയും ദെഹ്റാദൂണിൽ താമസക്കാരനുമായ പ്രവീൺ മിത്തലിനും കുടുംബത്തിനും 20 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ക്രാപ്പ് ബിസിനസിൽ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെട്ടതിന് പിന്നാലെയാണ് പ്രവീൺ മിത്തലിന് വലിയ സാമ്പത്തികബാധ്യതയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാണയിലെ പഞ്ച്‌കുളയിൽ കഴിഞ്ഞ ദിവസമാണ് നടുക്കുന്ന

Continue Reading
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
1 min read
11.9k

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

മെയ്‌ 27, 2025
0

നെടുമങ്ങാട് സെക്കൻഡ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചത്‌. അഫാൻ്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. അഫാന് കൊല്ലപ്പെട്ട ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. 543 പേജുകളിലായാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ 110 സാക്ഷികളും, 116 തൊണ്ടിമുതലും, CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 70 ഡിജിറ്റല്‍ തെളിവുകളുമാണ് ഉള്ളത്. അഫാൻ്റെ മാതാവില്‍ നിന്നും ചിട്ടിതുകയായി ലഭിക്കാനുള്ള പണം തിരികെ

Continue Reading