സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് സര്‍വകലാശാലയുമായുള്ള 10 കോടി ഡോളറിൻ്റെ കരാറുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിലപാടാണ് ഹാര്‍വാര്‍ഡിനുള്ളത്. ഇതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്കുള്ള, 200 കോടിയിലധികം ഡോളറിൻ്റെ സഹായധനം ട്രംപ് ഭരണകൂടം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 10 കോടി ഡോളറിൻ്റെ കരാറുകള്‍ മരവിപ്പിക്കാനുള്ള നീക്കം വരുന്നത്.

ഫെഡറൽ ഏജൻസികൾക്ക്, സർവകലാശാലയുമായുള്ള കരാർ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ നിർദേശം നൽകിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്ത് ഉടൻ കൈമാറിയേക്കും. ഒൻപതോളം ഫെഡറൽ ഏജൻസികളുമായുള്ള കരാർ ഇതോടെ ഹാർവാർഡിന് നഷ്ടമാകുമെന്നാണ് സൂചന.

Related Posts