സ്വർണ്ണ വിലയിൽ ഇടിവ് തുടരുന്നു
Kerala
0 min read
54

സ്വർണ്ണ വിലയിൽ ഇടിവ് തുടരുന്നു

May 2, 2025
0

സംസ്ഥാനത്ത് കുതിപ്പിന് പിന്നാലെ സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയുമായി. തുടർച്ചയായി വൻ ഇടിവാണ് സ്വർണ്ണവിലയിൽ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ്ണ വില കുറയാനുള്ള പ്രധാന കാരണം. പവൻ്റെ വിലയിൽ വ്യാഴാഴ്ച‌ 1640 രൂപയുടെ കുറവാണ് ഉണ്ടായത്.ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 70,200

Continue Reading
വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Kerala
1 min read
50

വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

May 2, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം നാടിന് സമർപ്പിച്ചു. പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ‘എല്ലാവർക്കും എൻ്റെ നമസ്ക്‌കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്‌മനാഭൻ്റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ‘എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്.കേരളത്തിൽ ഒരു ഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങൾ. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിൻ്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം

Continue Reading
ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ, വിഴിഞ്ഞത്ത് ബഹളം
Kerala
1 min read
49

ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ, വിഴിഞ്ഞത്ത് ബഹളം

May 2, 2025
0

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സിൽ ബഹളം സംഘർഷസാധ്യതയില്ലെന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിത്തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി 10:30 ഓടെ തുറമുഖം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം. കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. പ്രധാനമന്ത്രിക്ക് നന്ദി

Continue Reading
ഡൽഹിയിലും തലസ്ഥാന മേഖലയിലും ശക്തമായ കാറ്റും മഴയും; 4 മരണം
India
0 min read
52

ഡൽഹിയിലും തലസ്ഥാന മേഖലയിലും ശക്തമായ കാറ്റും മഴയും; 4 മരണം

May 2, 2025
0

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ കാറ്റും മഴയും. കനത്ത മഴയെ തുടര്‍ന്ന് മരംകടപുഴകി വീണ് നാലുപേര്‍ മരിച്ചു. താപനിലയിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് ഇന്ന് രാവിലെ പൊടിക്കാറ്റും ഉണ്ടായി. ഫ്ലൈറ്റ് റഡാർ പ്രകാരം ഡൽഹി വിമാനത്താ വളത്തിൽ എത്തിച്ചേരുന്ന വിമാനങ്ങൾക്ക് ശരാശരി 46 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങൾക്ക് 54 മിനിറ്റും വൈകിയതിനാൽ വിമാന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. വെള്ളക്കെട്ട് ഡൽഹിയുടെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഖാൻപൂർ, ദ്വാരക,

Continue Reading
‘തുടരും’ തിയേറ്ററുകളിൽ വൻവിജയം നേടി കുതിക്കുമ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി
Entertainment
1 min read
54

‘തുടരും’ തിയേറ്ററുകളിൽ വൻവിജയം നേടി കുതിക്കുമ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി

May 2, 2025
0

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ വൻവിജയം നേടി കുതിക്കുമ്പോൾ . ഫഹദും നസ്ലിനും ഗണപതിയും പ്രധാന വേഷങ്ങളിൽ എത്തുന്ന തരുൺ മൂർത്തിയുടെ പുതിയ ചിത്രം ‘ടോർപിഡോ’. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ തരുൺ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിൻ്റെ പേര്. നസ്‌ലിൻ, ഫഹദ്, ഫാസിൽ,​ ഗണപതി,​ അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീത സംവിധായകൻ സുഷിൻ ശ്യാം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Continue Reading
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി മോദി നാടിനു സമർപ്പിക്കും
Kerala
0 min read
48

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി മോദി നാടിനു സമർപ്പിക്കും

May 2, 2025
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിനു സമർപ്പിക്കും. രാവിലെ 11ന് പ്രധാനമന്ത്രി കമ്മീഷനിംഗ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി. എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംഎൽഎ എം. വിൻസെൻ്റ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ്

Continue Reading
സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
Kerala
0 min read
44

സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

May 2, 2025
0

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗബാധയെത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വിഷ്ണു പ്രസാദിനെ വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും വിഷ്ണു പ്രസാദിനെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് വിഷ്ണു പ്രസാദ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. റൺവേ, കൈ എത്തും ദൂരത്ത്, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, പതാക, മാറാത്ത നാട്, ലോകനാഥൻ ഐഎഎസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു.

Continue Reading
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്
Kerala
0 min read
58

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്

May 1, 2025
0

വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിൻ്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്ഭവനിലാണ് ഇന്ന് രാത്രി പ്രധാനമന്ത്രി തങ്ങുന്നത്. നാളെ രാവിലെ 10.15 നു ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും. പ്രധാനമന്ത്രി രാവിലെ 11ന് തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പോർട്ട് ഓപ്പറേഷൻ സെൻ്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ബെർത്ത് സന്ദർശിക്കുന്ന

Continue Reading
കൊച്ചി ഹോട്ടല്‍ ‘ആര്‍ട്ടിക്കി’ല്‍ സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍
Kerala
1 min read
47

കൊച്ചി ഹോട്ടല്‍ ‘ആര്‍ട്ടിക്കി’ല്‍ സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍

May 1, 2025
0

കൊച്ചി വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംശയത്തെ തുടര്‍ന്ന് 11 യുവതികളെ ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യം നടന്നിരുന്നത് ഹോട്ടലിലെ സ്പായുടെ മറവിലാണെന്നാണ് റിപ്പോർട്ട്. വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്ക് എത്തിയത് പോലീസിൻ്റെ ഡാന്‍സാഫ് സംഘമാണ്. കൊച്ചിയിലെ ഹോട്ടലുകളെല്ലാം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസിൻ്റെയും ഡാന്‍സാഫിൻ്റെയും നിരീക്ഷണത്തിലാണ്. സംശയത്തെ തുടര്‍ന്ന് ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന

Continue Reading
നിലമ്പൂരിൽ കാട്ടാന ആക്രമണം; 60-കാരന് പരിക്ക്
Kerala
1 min read
56

നിലമ്പൂരിൽ കാട്ടാന ആക്രമണം; 60-കാരന് പരിക്ക്

May 1, 2025
0

നിലമ്പൂർ മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. വനത്തിനുള്ളിലെ ആദിവാസി നഗറായ പുഞ്ചക്കൊല്ലി നഗറിലെ നെടുമുടിക്കാണ് (60) പരിക്കേറ്റത്. ണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്. പുഞ്ചക്കൊല്ലി നഗറില്‍ കാട്ടിനുള്ളില്‍ വെച്ച് വൈകീട്ട് 4.30-ന് ഓടെയായിരുന്നു സംഭവം. ആനയുടെ ചവിട്ടേറ്റ് പരിക്കേറ്റ നെടുമുടിയെ കാടിന് പുറത്തെത്തിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി.

Continue Reading