വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിൻ്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്ഭവനിലാണ് ഇന്ന് രാത്രി പ്രധാനമന്ത്രി തങ്ങുന്നത്.
നാളെ രാവിലെ 10.15 നു ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും. പ്രധാനമന്ത്രി രാവിലെ 11ന് തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പോർട്ട് ഓപ്പറേഷൻ സെൻ്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി പന്ത്രണ്ട് മണിയോടെ മടങ്ങും. അതിനിടെ തലസ്ഥാനത്ത് മണക്കാട്ടുള്ള യുഎഇ കോൺസുലേറ്റിൽ ബോംബ് ഭീഷണിയുണ്ടായി. തിരുവനന്തപുരത്ത് ഇന്ന് മാത്രം 5 ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഉണ്ടായത്.