കൊച്ചി വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംശയത്തെ തുടര്‍ന്ന് 11 യുവതികളെ ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യം നടന്നിരുന്നത് ഹോട്ടലിലെ സ്പായുടെ മറവിലാണെന്നാണ് റിപ്പോർട്ട്. വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്ക് എത്തിയത് പോലീസിൻ്റെ ഡാന്‍സാഫ് സംഘമാണ്.

കൊച്ചിയിലെ ഹോട്ടലുകളെല്ലാം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസിൻ്റെയും ഡാന്‍സാഫിൻ്റെയും നിരീക്ഷണത്തിലാണ്. സംശയത്തെ തുടര്‍ന്ന് ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്.

Related Posts