സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗബാധയെത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വിഷ്ണു പ്രസാദിനെ വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും വിഷ്ണു പ്രസാദിനെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് വിഷ്ണു പ്രസാദ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

റൺവേ, കൈ എത്തും ദൂരത്ത്, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, പതാക, മാറാത്ത നാട്, ലോകനാഥൻ ഐഎഎസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു. കുടുംബവും സഹപ്രവർത്തകരും വിഷ്ണു പ്രസാദിൻ്റെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു . ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണ് വിഷ്ണു പ്രസാദിന്.

Related Posts