സംസ്ഥാനത്ത് കുതിപ്പിന് പിന്നാലെ സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയുമായി. തുടർച്ചയായി വൻ ഇടിവാണ് സ്വർണ്ണവിലയിൽ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ്ണ വില കുറയാനുള്ള പ്രധാന കാരണം. പവൻ്റെ വിലയിൽ വ്യാഴാഴ്ച 1640 രൂപയുടെ കുറവാണ് ഉണ്ടായത്.
ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 70,200 രൂപയായാണ് കുറഞ്ഞത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ട്രോയ് ഔൺസിൻ്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അക്ഷയ ത്യതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ച്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ്ണ വില എത്തുകയായിരുന്നു.