കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതികൾ വഴക്കിനെ തുടർന്ന് പരസ്പരം കുത്തേറ്റ് മരിച്ച നിലയിൽ
Kerala
0 min read
8.7k

കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതികൾ വഴക്കിനെ തുടർന്ന് പരസ്പരം കുത്തേറ്റ് മരിച്ച നിലയിൽ

മെയ്‌ 1, 2025
0

മലയാളികളായ ദമ്പതികളെ കുവൈത്തിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകൾ പറഞ്ഞു. വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള

Continue Reading
ജറുസലേമില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു
World
0 min read
9.1k

ജറുസലേമില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

മെയ്‌ 1, 2025
0

ജറുസലേമിന് സമീപത്തെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമം തുടർന്ന് ഇസ്രായേൽ അഗ്നിശമന സേന. ബുധനാഴ്‌ച ഉച്ചക്ക് ഉണ്ടായ തീപിടിത്തം രണ്ടാം ദിവസവും പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തത്തെ തുടർന്ന് അടച്ച പ്രധാന റോഡുകളിൽ ചിലത് തുറന്നതായും മാറ്റി പാർപ്പിച്ചവർക്ക് തിരികെയെത്താൻ അനുമതി നൽകിയതായും പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്ത് കാട്ടുതീ പടരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിൽ തീ കൂടുതൽ ഭാഗത്തേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത

Continue Reading
കഞ്ചാവ് നിയമവിരുദ്ധമാണെങ്കിൽ കുംഭമേളയിൽ പോയാൽ യോഗിയുൾപ്പെടെ ജയിലിൽ പോവേണ്ടി വരും; നിയന്ത്രിതമായി ലഹരി ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്: മൈത്രേയൻ
Kerala
1 min read
9.1k

കഞ്ചാവ് നിയമവിരുദ്ധമാണെങ്കിൽ കുംഭമേളയിൽ പോയാൽ യോഗിയുൾപ്പെടെ ജയിലിൽ പോവേണ്ടി വരും; നിയന്ത്രിതമായി ലഹരി ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്: മൈത്രേയൻ

മെയ്‌ 1, 2025
0

ആളുകളെ ലഹരികൾ നിയന്ത്രതമായി ഉപയോഗിക്കാൻ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാൻ സാധിക്കുകയെന്ന് മൈത്രേയൻ. ലഹരിയടക്കം ഏത് വസ്‌തുവും ലോകത്ത് മനുഷ്യന് ഉപയോഗിക്കാൻ പറ്റുമെന്നും നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ് അത് ശരിയായി ബാലൻസ് ചെയ്യാൻ സാധിക്കുകയുള്ളുവെന്നും മൈത്രേയൻ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു ഓൺ ലൈൻ മീഡിയയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. കഞ്ചാവ് നിയമവിരുദ്ധമാണെങ്കിൽ നമ്മുടെ രാജ്യത്ത് കുംഭമേളയ്ക്ക് പോയിട്ടുള്ള സകല സ്വാമിമാരേയും പിടിച്ച് ജയിലിടേണ്ടി വരുമെന്നും യു.പി മുഖ്യമന്ത്രി

Continue Reading
ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമര യാത്ര തുടരും
Kerala
1 min read
9.2k

ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമര യാത്ര തുടരും

മെയ്‌ 1, 2025
0

സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നത് 43-ാം ദിവസമാണ്. രാപകല്‍ സമര യാത്ര തുടങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മേയ് 5 മുതല്‍ ജൂണ്‍ 17 വരെയാണ് രാപകല്‍ സമരയാത്ര. രണ്ട് സമരപന്തല്‍ എല്ലാ ജില്ലകളിലും ഒരുക്കിയുള്ള സമരയാത്രയാണ് നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ നടത്തിവരുന്ന സമരം

Continue Reading
മംഗളൂരു ആൾക്കൂട്ട കൊലപാതകം; സംഭവത്തിൽ 3 പോലീസുകാർക്ക് സസ്പെൻഷൻ
Karnataka
0 min read
11.3k

മംഗളൂരു ആൾക്കൂട്ട കൊലപാതകം; സംഭവത്തിൽ 3 പോലീസുകാർക്ക് സസ്പെൻഷൻ

മെയ്‌ 1, 2025
0

മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ 3 പോലീസുകാർക്ക് സസ്പെൻഷൻ, മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്ത‌ത്. ആള്‍ക്കൂട്ടക്കൊല സംബന്ധിച്ച വിവരമറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്‌ച കർണാടകയിലെ മംഗളൂരുവിലെ കുടുപ്പു എന്ന സ്ഥലത്ത് പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്

Continue Reading
ബെംഗളൂരുവില്‍ നൈജീരിയന്‍ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
Karnataka
0 min read
12.2k

ബെംഗളൂരുവില്‍ നൈജീരിയന്‍ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

മെയ്‌ 1, 2025
0

ബെംഗളൂരുവില്‍ ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയന്‍ സ്വദേശിനിയായ ലോത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. റോഡരികിലുള്ള മൈതാനത്ത് കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പിടിവലികള്‍ നടന്നതിൻ്റെ ലക്ഷണങ്ങള്‍ മൈതാനത്ത് കണ്ടെത്താനായിട്ടില്ല. പോലീസ് ഇവരുടെ താമസസ്ഥലത്ത് എത്തി രേഖകളെല്ലാം പരിശോധിച്ചു. സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. കൊലപാതകകുറ്റം ചുമത്തി കേസെടുത്ത പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

Continue Reading
പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന
India
1 min read
10.3k

പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന

മെയ്‌ 1, 2025
0

കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അറബിക്കടലിൽ നാവികഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. നാവികസേന പ്രകടനം നടത്തുന്നത് പാകിസ്‌താൻ്റെ സമുദ്രമേഖല അതിർത്തിയ്ക്ക് സമീപത്താണ്. നാവികാഭ്യാസം ഏപ്രിൽ 30 മുതൽ മേയ് 2 വരെ തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ സമുദ്രമേഖലയിൽ സേന വിന്യസിച്ചിരിക്കുകയാണ്. സാധാരണയായി നടത്തി വരുന്നതാണെങ്കിലും സംഘർഷ സാഹചര്യത്തിൽ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം. ഇന്ത്യൻ നാവികസേന

Continue Reading
സ്വർണ്ണവിലയിൽ വൻ ഇടിവ്
Kerala
0 min read
12.0k

സ്വർണ്ണവിലയിൽ വൻ ഇടിവ്

മെയ്‌ 1, 2025
0

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്. പവന് 1,640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില 71,000 ത്തിന് താഴെയെത്തി. ഏപ്രിൽ 17ന് ശേഷം ആദ്യമായാണ് സ്വർണ്ണ വില 70,000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 70,200 രൂപയും ഒരു ഗ്രാം വില വില 8,775 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണവില 7,195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109

Continue Reading
സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരായി ആരാധകർ
Sports
0 min read
11.7k

സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരായി ആരാധകർ

മെയ്‌ 1, 2025
0

സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരാണ് ആരാധകർ. പരിക്ക് പറ്റി കളം വിട്ട സഞ്ജുവിൻ്റെ തിരിച്ചുവരവ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താരത്തിന്റെ ആരോ​ഗ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും എന്നു കളിക്കളത്തിലേക്ക് മടങ്ങുമെന്നുള്ളത് പിന്നിട് പറയാനാകൂ എന്നുമാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. മുംബൈക്കെതിരായ മത്സരത്തില്‍ ഇന്ന് സഞ്ജു കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജസ്ഥാന് പ്ലേ

Continue Reading
കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; ഭാര്യയെ കോടതി വെറുതെ വിട്ടു
Kerala
0 min read
10.6k

കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; ഭാര്യയെ കോടതി വെറുതെ വിട്ടു

മെയ്‌ 1, 2025
0

കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉത്തരവ് ജഡ്ജി റീനാ ദാസിൻ്റെതാണ്. കേസിനാസ്പദമായ സംഭവം നടന്നത് 2017 ജനുവരി 24 നാണ്. കുമ്പളം സ്വദേശിയായ ഷാജിയാണ് (40) കൊല്ലപ്പെട്ടത്. പേരയം പടപ്പക്കര എൻ എസ് നഗർ ആശാ വിലാസത്തിലെ ആശയെയാണ് (44) കോടതി വെറുതെ വിട്ടത്. ആശയുടെ വീട്ടിലാണ് ഷാജി കഴിഞ്ഞിരുന്നത്.

Continue Reading