മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ വൻവിജയം നേടി കുതിക്കുമ്പോൾ . ഫഹദും നസ്ലിനും ഗണപതിയും പ്രധാന വേഷങ്ങളിൽ എത്തുന്ന തരുൺ മൂർത്തിയുടെ പുതിയ ചിത്രം ‘ടോർപിഡോ’. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ തരുൺ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിൻ്റെ പേര്. നസ്‌ലിൻ, ഫഹദ്, ഫാസിൽ,​ ഗണപതി,​ അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീത സംവിധായകൻ സുഷിൻ ശ്യാം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൻ്റെ നിർമ്മാണം ആഷിഖ് ഉസ്മാൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ജിംഷി ഖാലിദ്. നടൻ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ഓപ്പറേഷൻ ജാവ, സൗദി വെളുക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. ചിത്രം ബോക്സോഫീസ് റെക്കാഡുകൾ തകർത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹൻലാലിൻ്റെ വൻ തിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം ആഘോഷിക്കപ്പെടുന്നത്.

Related Posts