അരുണാചൽ പ്രദേശിൽ ഭൂചലനം; 3.8 തീവ്രത
അരുണാചൽ പ്രദേശിൽ ഭൂചലനം. അരുണാചൽ പ്രദേശിലെ ദിബാംഗ് വാലിയിൽ ഇന്ന് രാവിലെ 5 നാണ് ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മാറ്റമില്ലാതെ സ്വർണ്ണവില
സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 69,760 രൂപയിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയിൽ തന്നെയാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 8,720 രൂപയാണ് വില. കഴിഞ്ഞ മാസം 22ന് സ്വർണ്ണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണ്ണവ്യാപാരം നടന്നത്. ട്രംപിൻ്റെ വ്യാപാരയുദ്ധവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും താരിഫുമെല്ലാം രാജ്യത്തെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
ഐപിഎൽ ക്രിക്കറ്റ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്ത്
ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ ക്രിക്കറ്റിൽ പുറത്തായി. മഴയെത്തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുള്ള മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. ഓരോപോയിൻ്റ് ഇരുടീമുകൾക്കും ലഭിച്ചു. ബംഗളൂരു 17 പോയിൻ്റുമായി ഒന്നാമതെത്തി. 12 പോയിൻ്റുള്ള കൊൽക്കത്തയ്ക്ക് ഒരു കളിയാണ് ബാക്കിയുള്ളത്. അത് ജയിച്ചാലും 14 പോയിന്റ്റ്. പഞ്ചാബോ ഡൽഹിയോ ഇന്ന് തോറ്റാൽ പ്ലേഓഫിൽ കടക്കും. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹലിക്ക് ആദരവുമായി ആരാധകർ എത്തിയെങ്കിലും മഴ
ബംഗളൂരിൽ കനത്ത മഴ; പലയിടത്തും നാശനഷ്ടമുണ്ടായി
ബംഗളൂരിൽ കനത്ത മഴയെ തുടർന്നു വെള്ളത്തിലായി. പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണും നാശനഷ്ടമുണ്ടായി. യെലഹങ്ക, ആർആർ നഗർ, സർജാപുർ റോഡ്, ദാസറഹള്ളി, ബൊമ്മനഹള്ളി എന്നി വിടങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐപിഎൽ മത്സരം കനത്ത മഴയിൽ തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി –
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേർ പീഡിപ്പിച്ചു.14 കാരിയാണ് പീഡനത്തിന് ഇരയായത്. ഉത്തർപ്രദേശിൽ വെള്ളിയാഴ്‌ച രാവിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലുണ്ടായിരുന്ന 15 കാരൻ സ്‌കൂളിൽ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്തത് കുട്ടിയെ കാറിൽ കയറ്റി. വഴിയിൽ വെച്ച് മറ്റു പ്രതികളായ സൗരഭ് (18), പ്രദീപ് (18) എന്നിവർ
വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്
തമിഴ്നാട് വാല്‍പ്പാറയില്‍ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. തിരുപ്പൂരില്‍ നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പെട്ടത്. രാത്രി 1 മണിയോടെയാണ് ബസ് മറിഞ്ഞത്. ബസില്‍ 72 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
പച്ചകുത്തിയ അടയാളം തെളിവ്; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ അറസ്റ്റിൽ
തലശ്ശേരിയിൽ നിന്ന് മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തു. ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്‌കുമാർ. ഹോട്ടലിൻ്റെ തൊട്ടടുത്തായിരുന്നു താമസം. എൻഐഎ ഉദ്യോഗസ്ഥർ മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്‌കുമാർ പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ ഉദ്യോഗസ്ഥരുടെ
കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിൻ്റെ കാമറയിൽ പതിഞ്ഞു
മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിൻ്റെ കാമറയിൽ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തു തന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവ സൈലൻ്റ് വാലിയിൽ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി. വനംവകുപ്പ് ഡ്രോൺ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാൽ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇ തിനായി മുത്തങ്ങയിലെ
സിഗരറ്റ് വാങ്ങിനല്‍കാൻ വിസമ്മതിച്ചു; ടെക്കി യുവാവിനെ കാർ ഇടിച്ചുകയറ്റി കൊന്നു
ബാംഗ്ലൂരിൽ ടെക്കി യുവാവിനെ റോഡിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കാറിടിപ്പിച്ച് കൊന്നു. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ എച്ച്.എൻ. സഞ്ജയ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാറോടിച്ചിരുന്ന പ്രതീക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപം മെയ് പത്താം തീയതി ആയിരുന്നു സംഭവം. സുഹൃത്തും സഞ്ജയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചുകയറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പ്രതീക് സിഗരറ്റ് വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ
ഇഡി കേസ് ഒഴിവാക്കാന്‍ 2 കോടി കൈക്കൂലി; ഇഡി അസി. ഡയറക്ടര്‍ ഒന്നാം പ്രതി
രണ്ടു കോടി രൂപ ഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടപടിയെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എറണാകുളം വിജിലന്‍സ് സൂപ്രണ്ട് എസ് ശശിധരന്‍ വ്യക്തമാക്കി. ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കോടതിയില്‍ വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും ഇഡി ഉദ്യോാഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല.