കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ‘കാലിക്കറ്റ് ടെക്സ്റ്റൈൽ’ സിൽ വൻ തീപിടിത്തം. വൈകുന്നേരം 5 മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയിൽ അപകട സമയത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 3 നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ മറ്റു കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. തീപിടിത്തത്തെ തുടർന്ന് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. നഗരത്തിലെ മറ്റു ഭാഗങ്ങളിൽ
ശശി തരൂർ വിഷയം വിവാദമാക്കേണ്ട: പി കെ കുഞ്ഞാലിക്കുട്ടി
ശശി തരൂർ വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങൾ ലീഗ് ചർച്ച ചെയ്യുന്നില്ലെന്നും ഇന്ത്യയുടെ നിലപാടിന് ഒപ്പം നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെസ്സി വരുന്നുണ്ടെങ്കിൽ ഉണ്ടെന്ന് പറയുക, ഇല്ലങ്കിൽ ഇല്ലെന്ന് പറയുക. പൈസയില്ല എന്ന് പറഞ്ഞ് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ചാർമിനാറിന് സമീപം വൻ തീപിടിത്തം; 17 മരണം
ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ 17 മരണം. 7 വയസ്സുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളും മരണപ്പെട്ടവരിൽ ഉണ്ട്. ഹൈദരാബാദിൽ ചാർമിനോട് ചേർന്ന ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളും ഉൾപ്പെടുന്ന മേഖലയാണ് ഗുൽസാർ ഹൗസ്. രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൃഷ്ണ പേൾസ് എന്ന ജ്വല്ലറിയുടെ താഴത്തെ നിലയിൽ നിന്ന് ആദ്യ പുക
താമരശ്ശേരി ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം
കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം. വിഷയം ചൂണ്ടിക്കാട്ടി ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മീഷന് പരാതി നൽകി. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ബാലാവകാശ കമ്മീഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്. ചില നിലപാടുകൾ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്നും അക്രമവാസനകൾ വച്ചു പൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ
ഇത് സ്നേഹത്തിൻ്റെ സമയം ദൈവ സ്നേഹത്തിൻ്റെ വഴിയെ നടക്കാം; ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ ചുമതലയേറ്റു. അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പും കത്തോലിക്കാ സഭയുടെ 267-ാമത് തലവനുമാണ് ലിയോ പതിനാലാമന്‍. പ്രാദേശിക സമയം രാവിലെ 10 ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ) ചടങ്ങുകള്‍ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആരംഭിച്ചു. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ഔദ്യോഗികമായി ലിയോ പതിനാലാമനെ മാര്‍പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. മാര്‍പാപ്പ
കാളികാവിലെ കടുവയെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു
കാളികാവിൽ കടുവയെ പിടികൂടാന്‍ കൊണ്ടുവന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം പാപ്പാനായ ചന്തുവിനെ വയനാട് മുത്തങ്ങയില്‍ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ ചന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചു, കോന്നി സുരേന്ദ്രന്‍, എന്നീ 2 കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി എത്തിച്ചത്. പാറശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവയെ തളച്ചിരുന്നത്. മാറ്റി തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ചു പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് എറിയുകയായിരുന്നു.
സമാധാനശ്രമങ്ങൾക്ക് തിരിച്ചടി; യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ഡ്രോണ്‍ ആക്രമണം
സമാധാന ചർച്ചകൾക്ക് ഇരുരാജ്യങ്ങളും കളമൊരുങ്ങുന്നതിനിടെ യുക്രൈനുനേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത് എന്നാണ് റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. ഇറാനിൽ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ. ഡ്രോൺ ആക്രമണത്തിൽ 28 കാരി കൊല്ലപ്പെട്ടു. നാലുവയസുകാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കൂടുതലും ജനവാസ
റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി സംസാരിക്കും: ട്രംപ്
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി തിങ്കളാഴ്‌ച റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അദ്ദേഹം ഇക്കാര്യം അറിയിച്ചത് ട്രംപിൻ്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലുടെയാണ്. ആഴ്‌ചയിൽ ശരാശരി 5000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിനുമായി ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായാണ് സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്‌കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കുറിച്ചു.
കർണാടകയിൽ വിവാഹവേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു
കർണാടകയിൽ വിവാഹവേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു. കർണാടക സൈക്ലിംഗ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണയുടെ മൂത്തമകനായ പ്രവീൺ ആണ് മരിച്ചത്. ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിൻ്റെ വിവാഹം. ദമ്പതികളെ താലി കെട്ടിയതിനുശേഷം അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സംഭവം. 25 കാരനായ പ്രവീണിന് താലികെട്ടി നിമിഷങ്ങൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ്
ഐവിൻ്റെ കൊലപാതകം; സിഐഎസ്എഫുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടേക്കും
ഐവിൻ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതൽ അന്വേഷണങ്ങൾക്കായി നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുറവൂർ സ്വദേശിയായ ഐവിൻ ജിജോയെ കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ സബ് ഇൻസ്പെക്ടർ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കസ്റ്റഡിയിൽ കിട്ടാൻ അടുത്ത ദിവസം തന്നെ പോലീസ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത്