ഹിന്ദി പഞ്ചാബി സിനിമാ സീരിയൽ താരം മുകുൾ ദേവ് അന്തരിച്ചു
India
1 min read
12.9k

ഹിന്ദി പഞ്ചാബി സിനിമാ സീരിയൽ താരം മുകുൾ ദേവ് അന്തരിച്ചു

മെയ്‌ 24, 2025
0

ഹിന്ദി- പഞ്ചാബി സിനിമാ- സീരിയൽ താരം മുകുൾ ദേവ് (54) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പാർവതി തിരുവോത്തിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി റോഷ്നി ദിനകർ സംവിധാനം ചെയ്‌ത മൈ ‌സ്റ്റോറിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയനായ മുകുൾ ദേവ് കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൺ ഓഫ് സർദാറാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയചിത്രം. ബെയർഫൂട്ട് വാരിയേഴ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.

Continue Reading
കോഴിക്കോട് ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം
Kerala
0 min read
12.9k

കോഴിക്കോട് ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

മെയ്‌ 24, 2025
0

ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കോഴിക്കോട് ബേപ്പൂരിൽ ഹാർബർ റോഡ് ജംഗ്‌ഷനിലെ ത്രീ സ്റ്റാർ ലോഡ്‌ജിലാണ് സംഭവം. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബേപ്പൂർ എസ്‌ഐ രവീന്ദ്രൻ സ്ഥലത്തെത്തി ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രിയാണ് മറ്റൊരു ലോഡ്‌ജിൽ താമസിച്ചിരുന്ന സോളമൻ ത്രീ സ്റ്റാർ ലോഡ്‌ജിൽ എത്തിയത്. ഒപ്പം ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിൻ്റെ മുറിയിൽ

Continue Reading
കണ്ണൂർ ചെറുപുഴയില്‍ പിതാവ് മകളെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം; അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു
Kerala
0 min read
8.9k

കണ്ണൂർ ചെറുപുഴയില്‍ പിതാവ് മകളെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം; അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു

മെയ്‌ 24, 2025
0

കണ്ണൂർ ചെറുപുഴയില്‍ പിതാവ് എട്ടുവയസുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കും. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുക്കുക. പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിൻ്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ്

Continue Reading
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
1 min read
10.1k

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്

മെയ്‌ 24, 2025
0

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ തുടങ്ങിയിരിക്കുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട്, കണ്ണൂർ , ജില്ലകളിൽ ഈ മൂന്ന് ദിവസവും റെഡ് അലേർട്ടാണ്. അപകടങ്ങൾ സൃഷ്ടിക്കാൻ അതിതീവ്ര മഴ ഇടയാകും. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് (റെഡ് അലേർട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് ഈ സാഹചര്യങ്ങളിൽ

Continue Reading
ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ച ദക്ഷിണകന്നഡയിലെ സിപിഎം നേതാവിനെതിരേ കേസ്
Karnataka
0 min read
8.8k

ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ച ദക്ഷിണകന്നഡയിലെ സിപിഎം നേതാവിനെതിരേ കേസ്

മെയ്‌ 24, 2025
0

സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെ കുറിച്ചും പുത്തൂരു ഗവണ്‍മെൻ്റ് ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും സംസാരിച്ച സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കട്ടിപ്പള്ളക്കെതിരെ കേസ്. കേസില്‍ വാര്‍ത്താഭാരതി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുസലാം പുത്തിഗയേയും പോലിസ് പ്രതിചേര്‍ത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ്റെ പുത്തൂര്‍ യൂണിറ്റ് കോടതിയില്‍ നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. സിപിഎം കേസെടുത്തതിനെ അപലപിച്ചു. ജനാധിപത്യ വിരുദ്ധ നടപടിയാണ്

Continue Reading
ബെംഗളൂരുവില്‍ അഡ്മിഷന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
Karnataka
0 min read
11.6k

ബെംഗളൂരുവില്‍ അഡ്മിഷന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

മെയ്‌ 24, 2025
0

അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഹോട്ടല്‍ മാനേജ്‌മെൻ്റ്, നഴ്‌സിങ് കോഴ്‌സുകള്‍ക്ക് ബെംഗളൂരുവിലുള്ള കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം വളഞ്ഞമ്പലത്തിന് സമീപമുള്ള എക്‌സ്‌പെര്‍ട്ട് എജ്യു ടെക്ക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിൻ്റെ ഉടമ, ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസാണ് (33) അറസ്റ്റിലായത്. അഡ്മിഷന്‍ തരപ്പെടുത്തി നൽകാനായി പഠിതാക്കളിൽ നിന്നും രണ്ടര ലക്ഷം രൂപ വീതമാണ് ഇയാൾ വാങ്ങിയത്. പലരുടെയും

Continue Reading
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ. നജ്‌മുദ്ദീൻ അന്തരിച്ചു
Kerala
0 min read
8.6k

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ. നജ്‌മുദ്ദീൻ അന്തരിച്ചു

മെയ്‌ 22, 2025
0

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്‌മുദ്ദീൻ (73) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിനായും 20 വർഷം ട്രാവൻകൂർ ടൈറ്റാനിയത്തിനായും 8 വർഷത്തോളം കളിച്ചിട്ടുണ്ട്. കേരളം 1973 ൽ പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നതിൽ നജിമുദ്ദീൻ്റെ പ്രകടനം നിർണായകമായിരുന്നു. കോഴിക്കോട്ട് 1975 ൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ

Continue Reading
ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
India
1 min read
12.3k

ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

മെയ്‌ 22, 2025
0

കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. വ്യാഴാഴ്ച രാവിലെ മുതല്‍ കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. കാശ്മീരിലെ കിഷ്ത്വാറില്‍ നാലോളം ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ ഭീകരവാദികളുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടം വളഞ്ഞത്. ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ രഹസ്യവിവരം

Continue Reading
ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
India
1 min read
11.0k

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മെയ്‌ 22, 2025
0

ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട്

Continue Reading
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെടരുത്: ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയാറായി
Kerala
1 min read
10.7k

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെടരുത്: ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയാറായി

മെയ്‌ 22, 2025
0

സംസ്ഥാന സര്‍ക്കാര്‍ മുനമ്പം-വഖഫ് ഭൂമി തര്‍ക്കത്തില്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയ്യാറായി. മറ്റെവിടെങ്കിലും മുനമ്പത്ത് ജനതയെ പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഈ മാസം 31ന് മുന്‍പ് നേരിട്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഈ മാസം 31 ന് മുന്‍പായി നേരിട്ട് സമര്‍പ്പിക്കുവാനാണ് കമ്മീഷൻ്റെ നീക്കം. ഫറൂഖ് കോളേജും വഖഫ് ബോര്‍ഡുമായി സര്‍ക്കാര്‍ പ്രശ്‌ന

Continue Reading