സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെ കുറിച്ചും പുത്തൂരു ഗവണ്‍മെൻ്റ് ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും സംസാരിച്ച സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കട്ടിപ്പള്ളക്കെതിരെ കേസ്. കേസില്‍ വാര്‍ത്താഭാരതി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുസലാം പുത്തിഗയേയും പോലിസ് പ്രതിചേര്‍ത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ്റെ പുത്തൂര്‍ യൂണിറ്റ് കോടതിയില്‍ നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.
സിപിഎം കേസെടുത്തതിനെ അപലപിച്ചു. ജനാധിപത്യ വിരുദ്ധ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ അസോസിയേഷനിലെ ചില അംഗങ്ങള്‍ക്ക് വര്‍ഗീയ താല്‍പര്യങ്ങളുണ്ട്. പ്രദേശത്തെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമമെന്നും പ്രസ്താവനയില്‍ പറയുന്നു.