സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ തുടങ്ങിയിരിക്കുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട്, കണ്ണൂർ , ജില്ലകളിൽ ഈ മൂന്ന് ദിവസവും റെഡ് അലേർട്ടാണ്.

അപകടങ്ങൾ സൃഷ്ടിക്കാൻ അതിതീവ്ര മഴ ഇടയാകും. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് (റെഡ് അലേർട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് ഈ സാഹചര്യങ്ങളിൽ പ്രതീക്ഷിക്കുന്നത്.

മിന്നൽ പ്രളയങ്ങൾ മലവെള്ളപ്പാച്ചിൽ, എന്നിവയ്ക്കും കാരണമാകും. അതിതീവ്ര മഴ പെയ്യുമ്പോൾ പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിയും സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

അതിതീവ്ര മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിലാണ് താമസിക്കുന്നതെങ്കിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം.

Related Posts