ഹിന്ദി- പഞ്ചാബി സിനിമാ- സീരിയൽ താരം മുകുൾ ദേവ് (54) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പാർവതി തിരുവോത്തിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി റോഷ്നി ദിനകർ സംവിധാനം ചെയ്‌ത മൈ ‌സ്റ്റോറിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയനായ മുകുൾ ദേവ് കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൺ ഓഫ് സർദാറാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയചിത്രം. ബെയർഫൂട്ട് വാരിയേഴ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. പഞ്ചാബി കുടുംബത്തിലാണ് മുകുൾ ദേവിൻ്റെ ജനനം. ന്യൂഡൽഹിയിൽ ജനിച്ചു വളർന്ന അദ്ദേഹം 1996-ലാണ് സിനിമാമേഖലയിൽ സജീവമാകുന്നത്.

Related Posts