തലശ്ശേരിയിൽ കൂറ്റൻ മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങൾ തകർന്നു
കണ്ണൂർ തലശ്ശേരിയിൽ കൂറ്റൻ മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങൾ ത കർന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകർന്നത്. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങി.
അമിത് ഷാക്കെതിരായ പരാമർശം; അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. നേരിട്ട് കോടതിയിൽ ഈ മാസം 26ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018 ൽ രാഹുൽ ഗാന്ധി അമിത്
യുഎന്നിൽ പാക്കിസ്ഥാനേയും ഭീകരവാദത്തേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഗുരുതര ആരോപണമുയർത്തി. കപട മുഖവുമായി മുന്നോട്ട് പോകുന്ന പാകിസ്ഥാൻ ഭീകരവാദികളെയും സാധാരണക്കാരെയും ഒരുപോലെയാണ് കാണുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവ്വതനേനി ഹരീഷ് സഭയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതര ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി. സിവിലിയന്മാരെയും തീവ്രവാദികളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാട് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം
കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറഞ്ഞുണ്ടായ അപകടം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മണൽ വാരുന്നതിനിടെ വഞ്ചി മറഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂരിലെ കാഞ്ഞിരപ്പുഴയിലെ പാലയ്ക്ക പറമ്പിൽ സന്തോഷ് ആണ് മരിച്ചത്. കാണാതായ ഓട്ടറാട്ട് പ്രദീപിനായുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ കോട്ടപ്പുറം കോട്ടയിൽപുഴയിൽ മണൽ വാരുന്നതിനിടെയായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും 4 പേർ സഞ്ചരിച്ച വഞ്ചി മറിയുകയായിരുന്നു. 2 പേരെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി മോദി
രാഷ്ട്രീയ-സിനിമാ മേഖലയിലടക്കമുള്ള പ്രമുഖര്‍ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ 80-ാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഗവര്‍ണര്‍ ആശംസകള്‍ നേര്‍ന്നത്. ചലച്ചിത്ര നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, എന്നിവരും ജന്മദിനാശംസകള്‍
വിജയ് മധുരയില്‍ നിന്നും മല്‍സരിക്കും; തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയാകും
നടന്‍ വിജയ് മധുരയില്‍ നിന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. വിജയ് ആഗ്രഹിക്കുന്നത് മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനാണ്. വിജയ് മധുരയില്‍ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി. പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മധുര വെസ്റ്റ് മണ്ഡലത്തില്‍ 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു മല്‍സരിച്ചു വിജയിച്ചാണ് എംജിആര്‍ രാഷ്ട്രീയത്തില്‍
അതിതീവ്ര മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് അതിതീവ്ര മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിരുവനന്തപുരം നേയ്യാറ്റൻകുരയിൽ മരം കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. കൊല്ലം പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു. കോട്ടയത്ത് മരം കടപുഴകി വീണ് വെള്ളാനി ഗവ. എൽപി സ്‌കൂളിൻ്റെ മേൽക്കൂര തകർന്നു. കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലും ചെറുവാടിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
ശുഭ്‌മാൻ ഇന്ത്യയുടെ പുതിയ നായകൻ; ഋഷഭ്പന്ത് ടീമിൻ്റെ ഉപനായകൻ
ഗിൽ വിരാട്കോഹ്ലിയും രോഹിത് ശർമ്മയുമില്ലാതെ പുതുയുഗത്തിനിറങ്ങുന്ന ടീം ഇന്ത്യയെ ശുഭ്‌മാൻ ഗിൽ നയിക്കും. ഇംഗ്ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഗിൽ ആദ്യമായി ടീമിനെ നയിക്കും. ദീർഘമായ ഇടവേളയ്ക്ക് ശേഷം മലയാളിതാരം കരുൺനായർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെടുത്തു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ സായ് സുദർശനും ടീമിലുണ്ട്. ടീമിനെ മുമ്പ് നയിച്ച കെ.എൽ. രാഹുലും ജസ്പ്രീത് ബുംറെയുമെല്ലാം നിൽക്കുമ്പോൾ ഭാവി കൂടി മുൻനിർത്തിയാണ് ശുഭ്‌മാൻഗില്ലിനെ ടീമിൻ്റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. സായ്
മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെഫോട്ടോകളും വീഡിയോകളും രഹസ്യമായി പകര്‍ത്തി ഇൻ്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുരുഗേഷ് പാളയത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടൻ്റായി ജോലിയെടുക്കുന്ന ദിഗ്‌നാഥാണ് (27) അറസ്റ്റിലായത്. നിരവധി സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും ‘ബാംഗ്ലൂര്‍ ചിക്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. എല്ലാ ദിവസവും ഇയാള്‍ മെട്രോയില്‍ യാത്ര ചെയ്യുമായിരുന്നുവെന്നും രഹസ്യമായി സ്ത്രീകളെ വീഡിയോകള്‍ എടുക്കുമായിരുന്നു എന്നും
സ്വര്‍ണ്ണ വിലയിൽ വർദ്ധന; പവന് 71,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയിൽ വർദ്ധന. പവന് 400 രൂപ വര്‍ദ്ധിച്ച് 71,920 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 7,375 രൂപയായപ്പോള്‍ മറ്റു ചില കടകളില്‍ വില 40 രൂപ വര്‍ധിച്ച് 7,410 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 110-111 രൂപ നിലവാരത്തിലാണ് വ്യാപാരം.