നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്; 23ന് വോട്ടെണ്ണൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23നാണ് വോട്ടെണ്ണൽ. പിവി അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ രണ്ടിനാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എത്രയും
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്‍ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പോലിസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. അഫാൻ്റെ അച്ഛൻ്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പോലിസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍
വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കാൻ സാധ്യത, 10 മാസത്തേക്ക് യൂണിറ്റിന് 32 പൈസ
കെഎസ്ഇബി 2023-24ലെ അധികച്ചെലവ് ഈടാക്കാൻ വൈദ്യുതിനിരക്ക് കൂട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാൽ റെഗുലേറ്ററി കമ്മീഷന് അംഗീകരിക്കേണ്ടിവരും. 10 മാസത്തേക്ക് 32 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഭാഗികമായെങ്കിലും ഇത് അംഗീകരിക്കാൻ സാധ്യതയുണ്ട്. അടിക്കടി 2 വർദ്ധനനേരിട്ട ജനത്തിന് ഇത് കൂടുതൽ ബാധ്യതയാവും. ജലവൈദ്യുതി ഉത്പാദനം കുറഞ്ഞതിനാൽ താപവൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടി വന്നാൽ അധികച്ചെലവ് ഈടാക്കാൻ ആവശ്യപ്പെടാമെന്ന് കമ്മീഷൻ്റെ താരിഫ് നിയന്ത്രണ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് പ്രയോഗിച്ചാണ് 745.86 കോടി ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
പ്രധാനമന്ത്രി വിളിച്ച എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അമിത് ഷാ, ജെ പി നദ്ദ, രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും ഓപ്പറേഷൻ സിന്ദൂറുമായിരിക്കും പ്രധാന ചർച്ചകൾ നടക്കുക. NDA ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ, വികസന പ്രവർത്തനങ്ങളുടെ അവലോകനം ഉണ്ടാകും. മാവോയിസ്റ്റുകൾക്ക് എതിരായ കർമ്മ പദ്ധതികൾ, ജാതി സെൻസസ്, വരാനിരിക്കുന്ന ബീഹാർ നിയമസഭാ
ഡല്‍ഹിയില്‍ കനത്ത മഴ; കനത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായത് 200-ലേറെ വിമാന സർവീസുകളെ ബാധിച്ചു; മേല്‍ക്കൂര വീണ് പോലീസുകാരന്‍ മരിച്ചു
ഡൽഹിയിലെ ഗാസിയാബാദിൽ അകുർ വിഹാറിലെ എസിപി ഓഫീസിൻ്റെ മേൽക്കൂര ശക്തമായ മഴയിൽ തകർന്ന് വീണ് പോലീസ് മരിച്ചു. വിരേന്ദ്ര മിശ്ര (58)യാണ് മരിച്ചത്. അതിശക്തമായ കാറ്റോട് കൂടിയ കനത്ത മഴയിൽ ഡൽഹിയിലും പരിസരപ്രദേശത്തും പലയിടങ്ങളിലും വെള്ളം കയറി. മിൻ്റോറോഡ്, മോത്തി ബാഗ്, എയർപോർട്ട് ടെർമിനൽ വൺ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. ശനിയാഴ്‌ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച പുലർച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം സ്‌തംഭിച്ചു. ഇടിമിന്നലുള്ളതിനാൽ
കുടുംബാധിപത്യത്തിനും പിണറായിസത്തിനുമെതിരെ ശബ്ദമുയർത്തുന്നവരുടെ ഒപ്പം: പി വി അന്‍വര്‍
യുഡിഎഫ് നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പിവി അൻവർ. ജൂണ്‍ 23 ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കും. ഇവിടെ കുടുംബാധിപത്യ രാഷ്ട്രീയമാണ്. നിലമ്പൂരില്‍ മരുമകന്‍ മന്ത്രിയായി വന്നിട്ട് എന്ത് ചെയ്തു എന്നും അന്‍വര്‍ ചോദിച്ചു. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു. ആൻ്റി പിണറായിസത്തിൻ്റെ വോട്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്ന് വീഴുന്നത് കാണാമെന്നും അന്‍വര്‍ പറഞ്ഞു. ‘കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെയും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. യുഡിഎഫ്
അറബിക്കടലിൽ ചെരിഞ്ഞ എം.എസ്.സി എൽസ-3 കപ്പൽ പൂര്‍ണമായും മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു
അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായും മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു. കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിഫലമായി. എം.എസ്.സി എൽസ-3 എന്ന ചരക്കുകപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ മുങ്ങി. കപ്പൽ ഇതിനോടകം 90 ശതമാനത്തോളം മുങ്ങിക്കഴിഞ്ഞു. കപ്പൽ ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പൽ പൂർണമായും മുങ്ങി. കപ്പലിൽ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലിൽ പതിച്ചു. ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റൻ ഉൾപ്പെടെ 3
ഇസ്രായേലി ആക്രമണത്തില്‍ ഗസയിലെ ഏറ്റവും പ്രായം മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു
ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകയും ഗസയിലെ ചാരിറ്റി ആക്ടിവിസ്റ്റുമായിരുന്ന യാഖ്വീന്‍ ഹമ്മാദ് ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ദെയ്ര്‍ അല്‍ ബലാഹ് പ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് പതിനൊന്നുകാരിയായ യാഖ്വീന്‍ കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ഗസയില്‍ നടക്കുന്ന കാര്യങ്ങള്‍ യാഖ്വീന്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അധിനിവേശത്തിന് ഇരയായ കുട്ടികള്‍ക്ക് വേണ്ട സഹായങ്ങളും യാഖ്വീന്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് കുട്ടികള്‍ക്ക് അവള്‍ വിതരണം ചെയ്തു. ഇസ്രായേലിൻ്റെ അധിനിവേശ യുദ്ധത്തിന് തകര്‍ക്കാന്‍ കഴിയാത്ത
കണ്ണൂരിൽ ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലിൽ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മണ്ണിടിച്ചിലിൽ മരിച്ചു. കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30-ഓടെ പണി നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ആണ് അപകടം നടന്നത്. പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിൻ്റെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടു വെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ, മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക്
കോഴിക്കോട് ദേശീയപാതയിൽ സ്വകാര്യബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു അപകടം; നിരവധിപേർക്ക് പരിക്ക്
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. കോഴിക്കോട് ദേശീയപാതയില്‍ കൊയിലാണ്ടി തിക്കോടി പാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ശനിയാഴ്ച വൈകുന്നേം നാലുമണിയോടെ പാലൂര്‍ ജൂമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘കിംഗ് ലെയര്‍’ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായത് കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രയിലാണ്. നിയന്ത്രണം വിട്ട് ബസ് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിൻ്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച