നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മണ്ണിടിച്ചിലിൽ മരിച്ചു. കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30-ഓടെ പണി നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ആണ് അപകടം നടന്നത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിൻ്റെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടു വെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ, മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.

കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. തലയിലൂടെ ഇരുമ്പുകമ്പികള്‍ ഇയാളുടെ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്ത് കനത്ത മഴ ഉണ്ടായിരുന്നതായും ഈ മഴയിലാണ് മണ്ണിടിഞ്ഞത് എന്നാണ് വിവരം.

Related Posts