പത്തനം തിട്ടയിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു
Kerala
1 min read
9.4k

പത്തനം തിട്ടയിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു

മെയ്‌ 26, 2025
0

പത്തനം തിട്ടയിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് ഒരുമാസമായി ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു മറവിരോഗം ബാധിച്ച, തട്ട പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻപിള്ള (60) ആണ് മരിച്ചത്. ഏപ്രിലിൽ വീട്ടിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് അവശനിലയിലായ ശശിധരൻപിള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 ദിവസം മുമ്പ് വീട്ടിൽ കൊണ്ടുവന്നെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഹോംനഴ്സിന്റെ മർദനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ഹോംനഴ്‌സ്, കൊട്ടാരക്കര

Continue Reading
മഴ ശക്തം ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാറ്റിലും മഴയിലും മലയോര മേഖലയിൽ വൻ നാശനഷ്ടം
Kerala
0 min read
9.1k

മഴ ശക്തം ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാറ്റിലും മഴയിലും മലയോര മേഖലയിൽ വൻ നാശനഷ്ടം

മെയ്‌ 26, 2025
0

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 3 ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, പത്തനം തിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കണ്ണൂര്‍, കോഴിക്കോട്,

Continue Reading
അകാലിദള്‍ നേതാവിനെ പഞ്ചാബില്‍ വെടിവെച്ച് കൊലപ്പെടുത്തി
India
0 min read
12.4k

അകാലിദള്‍ നേതാവിനെ പഞ്ചാബില്‍ വെടിവെച്ച് കൊലപ്പെടുത്തി

മെയ്‌ 25, 2025
0

ശിരോമണി അകാലിദള്‍ നേതാവിനെ പഞ്ചാബില്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് ആണ് കൊല്ലപ്പെട്ടത്. 2 തവണ ഹര്‍ജീന്ദറിൻ്റെ തലയ്ക്ക് വെടിയേറ്റു. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം. ബൈക്കില്‍ മുഖം മറച്ചെത്തിയവരാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 4 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹര്‍ജീന്ദറിൻ്റെ വീടിന് നേരേ

Continue Reading
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ്; മകനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ പാർട്ടിയിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
India
0 min read
9.1k

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ്; മകനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ പാർട്ടിയിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

മെയ്‌ 25, 2025
0

മൂത്ത മകൻ തേജ് പ്രതാപിനെ പ്രണയ ബന്ധം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ ലാലു പ്രസാദ് യാദവ് ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കി. 6 വർഷത്തേക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കാൻ കാരണമെന്നാണ് ലാലു പറഞ്ഞ ന്യായീകരണം. മകൻ കുടുംബ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണെന്നും ലാലു പറഞ്ഞു. 12 വർഷമായി അനുഷ്ക യാദവ് എന്ന യുവതിയുമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ്

Continue Reading
ഊട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ 15-കാരന് മരം വീണ് ദാരുണാന്ത്യം
Kerala
1 min read
9.9k

ഊട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ 15-കാരന് മരം വീണ് ദാരുണാന്ത്യം

മെയ്‌ 25, 2025
0

വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന്‍ ഊട്ടിയില്‍ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം. 23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. തിരികെ ഞായറാഴ്ച നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിൻ്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ്

Continue Reading
സിറിയയ്ക്കെതിരായ കടുത്ത ഉപരോധങ്ങൾ പിൻവലിച്ച് യുഎസ്
World
0 min read
13.0k

സിറിയയ്ക്കെതിരായ കടുത്ത ഉപരോധങ്ങൾ പിൻവലിച്ച് യുഎസ്

മെയ്‌ 25, 2025
0

യുഎസ് സിറിയയ്‌ക്കെതിരെയുള്ള കടുത്ത ഉപരോധങ്ങൾക്ക് ഇളവ് നൽകി. 2019 ൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ 6 മാസത്തേക്ക് പിൻവലിച്ചു. സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയ വിലക്കും വ്യാപാരം നടത്താൻ യുഎസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി. സിറിയൻ ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്‌ചയിൽ ഉപരോധം പിൻവലിക്കുമെന്നു ഗൾഫ് സന്ദർശനത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധം നീക്കുക മൂന്നുഘട്ടങ്ങളായാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ ഭാഗികമായോ താൽക്കാലികമായോ ആണ് ഇളവുകൾ നൽകുക. പലസ്തീൻ,

Continue Reading
കർണാടകയിൽ കോവിഡ്‌ കേസുകൾ വർദ്ധിച്ചു; ആദ്യ മരണം സ്ഥിരീകരിച്ചു
Karnataka
0 min read
11.2k

കർണാടകയിൽ കോവിഡ്‌ കേസുകൾ വർദ്ധിച്ചു; ആദ്യ മരണം സ്ഥിരീകരിച്ചു

മെയ്‌ 25, 2025
0

കർണാടകയിൽ ഈ വർഷം കോവിഡ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ശ്വാസതടസവും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ മൂലവും ഏതാനും ആഴ്‌ചകൾക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 85കാരനാണ് മരിച്ചത്. ശനിയാഴ്‌ചയാണ് ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചത്. കർണാടകയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ 35 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 32 പേർക്ക് ബംഗളൂരുവിലാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും എല്ലാ സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്ഷൻ

Continue Reading
ഗുജറാത്തിന് ടൈറ്റൻസിനു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പർ കിങ്സ്
Sports
0 min read
11.7k

ഗുജറാത്തിന് ടൈറ്റൻസിനു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പർ കിങ്സ്

മെയ്‌ 25, 2025
0

ഗുജറാത്തിന് ടൈറ്റൻസിനു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒന്നാമത് തുടരുന്ന ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 231 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. നരേന്ദ്ര മോദി ‌സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 230 റൺസെടുത്തു. പ്ലേ ഓഫ് കാണാതെ ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞ ചെന്നൈ, പട്ടികയിൽ ഏറ്റവും അവസാനമാണുള്ളത്. ഡെവാൾഡ്

Continue Reading
കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
0 min read
11.9k

കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മെയ്‌ 25, 2025
0

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, കാസർകോട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്.

Continue Reading
5 ജില്ലകളിൽ റെഡ് അലേര്‍ട്ട് തുടരും; അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടം
Kerala
1 min read
11.0k

5 ജില്ലകളിൽ റെഡ് അലേര്‍ട്ട് തുടരും; അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടം

മെയ്‌ 25, 2025
0

സംസ്ഥാനത്ത് മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെയും കനത്ത മഴ

Continue Reading