മൂത്ത മകൻ തേജ് പ്രതാപിനെ പ്രണയ ബന്ധം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ ലാലു പ്രസാദ് യാദവ് ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കി. 6 വർഷത്തേക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കാൻ കാരണമെന്നാണ് ലാലു പറഞ്ഞ ന്യായീകരണം. മകൻ കുടുംബ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണെന്നും ലാലു പറഞ്ഞു.

12 വർഷമായി അനുഷ്ക യാദവ് എന്ന യുവതിയുമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ ലാലു വടിയെടുത്തത്. എന്നാൽ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താൻ എഡിറ്റ് ചെയ്ത ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നത് എന്നുമാണ് തേജ് പ്രതാപിൻ്റെ അവകാശ വാദം.

മൂത്ത മകൻ്റെ പ്രവർത്തനങ്ങളും പെരുമാറ്റവും തങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്‌കാരങ്ങൾക്കും നിരക്കുന്നതല്ലെന്ന് പറഞ്ഞാണ് ലാലു തേജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് മാത്രമല്ല, മകനെ തൻ്റെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയാണെന്നും ലാലു സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലും കുടുംബത്തിലും തേജിന് ഒരുതരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല എന്നാണ് പറയുന്നത്.

Related Posts