ആലപ്പുഴ ബീച്ചിൽ കാറ്റിലും മഴയിലും കട ദേഹത്തേക്ക് മറിഞ്ഞു വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ആലപ്പുഴ ബീച്ചിലെ കട ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് ദേഹത്തേക്കു വീണ് പെണ്‍കുട്ടി മരിച്ചു. പള്ളാത്തുരുത്തി രതി ഭവനില്‍ നിത്യ(18)യാണ് മരിച്ചത്. പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആലപ്പുഴ ബീച്ചിൽ ഉച്ചയ്ക്ക് കനത്തമഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചിൽ നിൽക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദർശും മഴയിൽ നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയി നിന്നത്. ബജിക്കട ശക്തമായ കാറ്റിൽ മറിഞ്ഞ് നിത്യയുടെയും ആദർശിൻ്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു; കേസുകളുടെ എണ്ണം 1000 കടന്നു
രാജ്യത്ത് വീണ്ടും കൊവിഡ് പടരുന്നു. ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. 2 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഇന്ന് 320 രൂപ കുറഞ്ഞ് പവന് 71,600 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞ്. 8950 ആണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണ്ണവിലയിൽ പിന്നീട് ഉയർച്ചയുണ്ടായി. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. വീണ്ടും കുതിപ്പു തുടരുന്ന ഘട്ടത്തിലാണ് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.
‘പുതിൻ ചെയ്യുന്നത് എനിക്ക് തീരെ പിടിക്കുന്നില്ല, അയാള്‍ക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്’; പുതിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
റഷ്യ യുക്രൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ട്രംപ്. പുതിന് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. നിരപരാധികളെ അയാള്‍ കൊല്ലുകയാണെന്നും യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ റഷ്യയുടെ വലിയ നാശത്തിന് അത് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് റഷ്യ യുക്രെയ്നിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമര്‍ പുതിനെതിരെ
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനും പ്രതിയുമായ സുകാന്ത് സുരേഷിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്ത് സുരേഷിനെതിരെ ഇനിയും നിരവധിയായ തെളിവുകൾ പുറത്ത് വരേണ്ടതുണ്ടെന്നും കേസിൽ പുറത്ത് വന്ന തെളിവുകൾ വളരെ കുറച്ചു മാത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതി സ്നേഹത്തിൻ്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് ഇവിടെ ചെയ്തിട്ടുള്ളതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗീക ബന്ധം ഉൾപ്പെടെ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം
ഐപിഎൽ ട്വൻ്റി-20; സൺറൈസേഴ്‌സ് ഹൈദരാബാദ് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 110 റൺസിന് കീഴടക്കി
ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ്റെ (39 പന്തിൽ 105 നോട്ടൗട്ട്) സെഞ്ചുറി മികവിൽ സൺറൈസേഴ്‌സ് ഹൈദരാ ബാദ് 110 റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി. പ്ലേ ഓഫ് കാണാതെ പുറത്തായ ഇരുടീമിൻ്റെയും 2025 സീസണിലെ അവസാന മത്സരമായിരുന്നു. 18 ദിവസത്തെ ഇടവേളയക്കുശേഷമായിരുന്നു കെകെആർ ഐപിഎൽ മത്സരത്തിന് ഇറങ്ങിയതെന്നതും ശ്രദ്ധേയം. സ്കോർ: സൺറൈസേഴ്‌സ് ഹൈദരാ ബാദ് 278/3 (20). കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 168 (18.4).
രാജിവച്ചത് ആരെയെങ്കിലും എംഎൽഎ ആക്കാനല്ല: പിവി അന്‍വര്‍
കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തൻ്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍
ഒപ്പം താമസിച്ചിരുന്നയാളുടെ വെട്ടേറ്റ് യുവതി മരിച്ച സംഭവം; കണാതായ ഒമ്പത് വയസ്സുകാരിയെ കണ്ടെത്തി; പ്രതി പിടിയിൽ
ഒപ്പം താമസിച്ചിരുന്നയാളുടെ വെട്ടേറ്റ് മാതാവ് മരണപ്പെട്ടതിന് പിന്നാലെ കാണാതായ പ്രതിയെയും ഒമ്പത് വയസ്സുകാരിയേയും വയനാട് വനമേഖലയിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്‌നം കണ്ടെത്താനായിട്ടില്ല. പ്രതിയെയും കുട്ടിയെയും കാട്ടിക്കുളം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ വൈദ്യപരിശോധന നടത്തും. മാതാവ് പ്രവീണയെ ദിലീഷ് ഇന്നലെ രാത്രി 8.30 യോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകളായ 14 വയസ്സുകാരിയെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിനിടയിൽ ശബ്‌ദം കേട്ട് ആൾക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ വീട്ടിലെ ഫ്യൂസ് ഊരി
കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്‌നർ കൊല്ലം തീരത്തടിഞ്ഞു
അറബികടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്‌നർ കൊല്ലം തീരത്തടിഞ്ഞു. കണ്ടെയ്‌നർ അടിഞ്ഞത് കരുനാഗപ്പള്ളി ചെറയഴീക്കൽ തീരത്താണ്. ഒരു കണ്ടെയ്നർ കടൽഭിത്തിയിൽ ഇടിച്ച നിലയിലാണ്. കൊല്ലം കളക്ടർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്. അറബിക്കടലിൽ കപ്പൽ മുങ്ങിത്താഴ്ന്നിരുന്നു. നൂറു കണക്കിന് കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ മുങ്ങാൻ തുടങ്ങിയതോടെ കപ്പലിൽ തുടരുകയായിരുന്ന 3 ജീവനക്കാരെ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
മേയ് 29 വരെ പട്ടികജാതി സംവരണ സർവേ നീട്ടി
മേയ് 29 വരെ പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കായുള്ള സംസ്ഥാനതല ആഭ്യന്തര സംവരണ സർവേ നീട്ടി. ഇതു രണ്ടാം തവണയാണ് തീയതി നീട്ടി നൽകുന്നത്. ആദ്യം മേയ് 17 നകം സർവേ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് പിന്നീട് മേയ് 25ലേക്ക് നീട്ടി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ബംഗളുരുവിലുണ്ടായ കനത്ത മഴ എന്യൂമറേറ്റർമാരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതോടെയാണ് തീയതി നീട്ടാൻ തീരുമാനിച്ചത്. ബംഗളൂരു നഗരത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് സർവേ മന്ദഗതിയിലായിരുന്നു നീങ്ങിയത്. മേയ്