ആലപ്പുഴ ബീച്ചിലെ കട ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് ദേഹത്തേക്കു വീണ് പെണ്‍കുട്ടി മരിച്ചു. പള്ളാത്തുരുത്തി രതി ഭവനില്‍ നിത്യ(18)യാണ് മരിച്ചത്. പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആലപ്പുഴ ബീച്ചിൽ ഉച്ചയ്ക്ക് കനത്തമഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചിൽ നിൽക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദർശും മഴയിൽ നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയി നിന്നത്. ബജിക്കട ശക്തമായ കാറ്റിൽ മറിഞ്ഞ് നിത്യയുടെയും ആദർശിൻ്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദർശ് ചികിത്സയിലാണ്.

Related Posts