കേരളത്തിലെ ധനപ്രതിസന്ധി നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് പിണറായി സർക്കാർ. ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകി. ഇന്ന് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ആരംഭിച്ചു.

അതിരൂക്ഷമായ ധനപ്രതിസന്ധിയും പദ്ധതി നടത്തിപ്പിലും വികസന പ്രവർത്തനങ്ങളിലും ഉണ്ടായ വീഴ്ച്ചയും ട്രഷറി നിയന്ത്രണവുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് കൊണ്ടുവന്നത്. പ്രതിപക്ഷത്ത് നിന്ന് അഡ്വ മാത്യു കുഴൽനാടനാണ് വിഷയം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Related Posts