ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ്റെ (39 പന്തിൽ 105 നോട്ടൗട്ട്) സെഞ്ചുറി മികവിൽ സൺറൈസേഴ്‌സ് ഹൈദരാ ബാദ് 110 റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി. പ്ലേ ഓഫ് കാണാതെ പുറത്തായ ഇരുടീമിൻ്റെയും 2025 സീസണിലെ അവസാന മത്സരമായിരുന്നു. 18 ദിവസത്തെ ഇടവേളയക്കുശേഷമായിരുന്നു കെകെആർ ഐപിഎൽ മത്സരത്തിന് ഇറങ്ങിയതെന്നതും ശ്രദ്ധേയം. സ്കോർ: സൺറൈസേഴ്‌സ് ഹൈദരാ ബാദ് 278/3 (20). കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 168 (18.4).
സൺറൈസേഴ്സ് ഓപ്പണർമാരായ ട്രാവിസ് ഹെഡും (40 പന്തിൽ 70) അഭിഷേക് ശർമയും (16 പന്തിൽ 32) തുടങ്ങിവച്ച ആക്രമണം ക്ലാസൻ ഏറ്റെടുത്തു. നേരിട്ട 17-ാം പന്തിൽ അർധസെഞ്ചുറി നേടിയ ക്ലാസൻ, 37-ാം പന്തിൽ സെഞ്ചുറിയിലെത്തി. ഐ പിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത് സെഞ്ചുറി എന്ന റിക്കാർഡി നൊപ്പവും ക്ലാസൻ എത്തി. 2010ൽ യൂസഫ് പഠാനും 37 പന്തിൽ സെഞ്ചുറി നേടിയിട്ടുണ്ട്.