തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷ്-രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശന്‍ (17) ആണ് മരിച്ചത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ദര്‍ശന്‍. രാവിലെ വീടിൻ്റെ ,കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് പരീക്ഷ തുടങ്ങാനിരിക്കെയാണു സംഭവം. കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പരീക്ഷയ്ക്ക് എല്ലാം പഠിച്ചെങ്കിലും റിവിഷന്‍ ചെയ്‌തെങ്കിലും ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നു കുറിപ്പില്‍ പറയുന്നു. അമ്മയും അച്ഛനും
ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന ദേശീയപാത മേൽപ്പാലത്തിലെ കൂറ്റൻ ഗർഡർ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴയിൽ ബീച്ചിൽ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന ദേശീയപാത മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിൻ്റെ കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പുതിയ ബൈപ്പാസ് പാലത്തിൻ്റെ നാല് ഗർഡറുകളാണ് പൊളിഞ്ഞുവീണത്. പോലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു വേണ്ടിയുള്ള മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. പുനരധിവാസത്തിനുള്ള 2-ബി ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. മൂന്നാമത്തെ പട്ടികയിൽ 70 കുടുംബങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. വാർഡ് 11 ൽ 37 കുടുംബങ്ങളും . വാർഡ് 10ൽ 18 കുടുംബങ്ങളും, വാർഡ് 12 ൽ 15 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടത്. നേരത്തെ പുറത്തുവിട്ട ആദ്യഘട്ട
ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു
ആലപ്പുഴയില്‍ എഫ്‌സിഐ ഗോഡൗണിനു സമീപം ട്രെയ്ന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രാവിലെ മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. പാണാവള്ളി പഞ്ചായത്ത് 18ാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (35), അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍ (38) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ആയിരുന്നു സംഭവം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.
ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അജിങ്ക്യ രഹാനെ നയിക്കും
മാർച്ച് 22 ന് തുടങ്ങുന്ന ഐ.പി.എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെ.കെ.ആർ) വെറ്ററൻ താരം അജിങ്ക്യ രഹാനെ നയിക്കും. ഉപനായകൻ ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരാണ്. മുംബൈ താരത്തെ കെ.കെ.ആർ ടീമിലെത്തിച്ചത് കഴിഞ്ഞ നവംബറിൽ നടന്ന ഐ.പി.എൽ മെഗാ താരലേലത്തിൽ ഒന്നര കോടി രൂപക്കാണ്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ വിജയകരമായി നയിച്ചതിൻ്റെ ആത്മവിശ്വാസവുമായാണ് താരം ഐ.പി.എല്ലിൽ ടീമിനെ നയിക്കാനെത്തുന്നത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ഇറാനി
ആനയ്ക്ക് പകരം രഥം; ഉത്സവം കഴിഞ്ഞാൽ നിർധന കുടുംബത്തിന് വീട്; മാതൃകയായി ശ്രീകുമാരമംഗലം ദേവസ്വം
ആന ഇടഞ്ഞ് അനിഷ്ട സംഭവങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ ആനയെ ക്ഷേത്രോത്സവത്തിൽ നിന്ന് ഒഴിവാക്കി അതുവഴി മിച്ചം വരുന്ന തുകയ്ക്ക് നിർധന കുടുംബത്തിന് വീടുവെച്ചു നൽകാനുള്ള മാതൃകാപരമായ തീരുമാനം കൂടി എടുത്തിരിക്കുകയാണ് കുമരകം ശ്രീകുമാരമംഗലം ദേവസ്വം. ഉത്സവത്തിൻ്റെ ദിവസങ്ങളിൽ 4 ശാഖകളിൽ നിന്ന് നടക്കുന്ന എഴുന്നള്ളിപ്പ് ആനയ്ക്ക് പകരം രഥം ഉപയോഗിച്ച് നടത്തും. ആന ഇടഞ്ഞ് അനിഷ്ട സംഭവങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് ശ്രീകുമാരമംഗലം ദേവസ്വം 8 ദിവസം നീണ്ട ക്ഷേത്രോത്സവത്തിൽ നിന്ന്
കേരളത്തിലെ അക്രമസംഭവങ്ങൾ; സിനിമയും സീരിയലുകളും കുട്ടികളിൽ ദുഃസ്വാധീനം ചെലുത്തുന്നു: പിണറായി വിജയൻ
കുട്ടികളിൽ സിനിമയും സീരിയലുകളും വലിയ തോതിൽ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി. പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിൻ്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ അക്രമോത്സുകത വർധിച്ചുവരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം ഏങ്ങനെയാണ് ഇതിനെ നേരിടേണ്ടതെന്നത് വർത്തമാനത്തിൽ തീർക്കേണ്ടതല്ല, വിശദമായ അപഗ്രഥനം വേണ്ടതാണ്. കുറ്റകൃത്യങ്ങൾ എന്ന നിലയ്ക്കുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പലതും സാധാരണ പോലീസിൻ്റെ പരിധിക്ക് പുറത്തുള്ളതാണ്. ഒറ്റപ്പെട്ട്
കേസുകൾ തേച്ചുമായ്ച്ചു; മുഖ്യമന്ത്രിയെ വിമർശിച്ച് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരന്‍
സ്വര്‍ണ്ണക്കടത്തുകേസിൽ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ബലിയാടാക്കി , ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഡി.വൈ.എഫ്.ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട സി.പി.എം-ബി.ജെ.പി ബന്ധമാണ് സ്വർണ്ണക്കടത്തു കേസ്, ലൈഫ് മിഷൻ കേസ്
കർണാടകയിൽ വേനൽക്കാല ലോഡ് ഷെഡിങ് ഇല്ല: മന്ത്രി കെ.ജെ. ജോർജ്
കർണാടകയിൽ വേനൽക്കാല ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ്. എല്ലാ വൈദ്യുതി വിതരണ കമ്പനികളുടെയും ഊർജ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ചെയർമാൻ മാരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരു ന്നു മന്ത്രി ജോർജ്. വേനൽക്കാലത്ത് 19,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ ഊർജ വകുപ്പ് സജ്ജമാണ്. കർഷകരുടെ ജലസേചന പമ്പ്സെറ്റുകൾക്ക് ഏഴ് മണിക്കൂർ വൈദ്യുതിയും മറ്റ് ആവശ്യങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതിയും നൽകുമെന്ന വാഗ്ദാനം
എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയാണെന്നും ഈ പ്രശ്‌നങ്ങളുടെയെല്ലാം ആദ്യ ഉത്തരവാദി സർക്കാരാണെന്നും രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താമരശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിൻ്റെ മരണവും വെഞ്ഞാറമൂട് കൂട്ടക്കൊലയും ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.ലഹരി മാഫിയയുടെ നീരാളിപ്പിടിത്തത്തിലാണ് കേരളം. കുട്ടികളുടെ ജീവിതം പുകഞ്ഞ് ഇല്ലാതാകുന്നു. 9 വർഷമായി ലഹരിക്കെതിരേ ഈ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്നും ചെന്നിത്തല ചോദിച്ചു. ലഹരിവിരുദ്ധ