സർപഞ്ചിന്‍റെ കൊലപാതകം: മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടേ രാജിവെച്ചു
മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടേ രാജിവെച്ചു. മുംബൈ ബീഡിൽ ജില്ലയിലെ ഒരു സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അടുത്ത സഹായിയായ എൻ.സി.പി. നേതാവ് വാൽമീക് കാരാഡ് പിടിയിലായതിന് പിന്നാലെയാണ് ധനഞ്ജയ് മുണ്ടേയുടെ രാജി. ബീഡിൽ ജില്ലയിലെ മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് അഥവാ ഗ്രാമമുഖ്യനായ സന്തോഷ് ദേശ്‌മുഖ് കൊല്ലപ്പെട്ട കേസിലാണ് വാൽമീക് കാരാഡ് അറസ്റ്റിലായത്. ഡിസംബറിൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കാരാഡ് കീഴടങ്ങിയത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മുതല്‍ 3
അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിലായി
അസമിൽ വെച്ച് കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട അസം സ്വദേശി കണ്ണൂരിൽ പിടിയിലായി. പ്രതിയായ അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പോലീസാണ് പിടികൂടിയത്. ചക്കരക്കല്ല് ഇൻസ്പെക്ടർ വൈശാഖ് കെ വിശ്വൻ, എ.എസ്.ഐ. ടി.അനീഷ് കുമാർ, എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് കടയുടമയെ ഇയാൾ വെടിവെച്ചത്. തുടർന്ന് ഒളിവിലായിരുന്ന പ്രതി കണ്ണൂരിലെത്തിയതായി അസം പോലീസ് കണ്ടെത്തിയിരുന്നു.
സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന; ഗ്രാമിന് 70 രൂപ കൂടി പവന് 64,080 രൂപ
സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 64,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില വീണ്ടും 8,000 കടന്നു. 8,010 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത്. അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 104.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,04,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു
കൊച്ചിയില്‍ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ഒമ്പതാം ക്ലാസുകാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുക്രെയ്‌നുള്ള സൈനികസഹായം നിർത്തിവെച്ച് ട്രംപ്
യുക്രൈയ്‌നുള്ള സൈനികസഹായം തല്ക്കാലം മരവിപ്പിച്ച് യുഎസ് ഭരണകൂടം. കഴിഞ്ഞ ദിവസം യുഎസിലെത്തിയ യുക്രൈയ്ന്‍ പ്രസിഡൻ്റ് വൊളൊദിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. യുദ്ധത്തില്‍ തോറ്റുകൊണ്ടിരിക്കുന്ന യുക്രൈയ്ന്‍ റഷ്യയുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണമെന്നായിരുന്നു ട്രംപിൻ്റെ ആവശ്യം. ഇതിനോട് സെലെന്‍സ്‌കി വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ഇതേതുടര്‍ന്നാണ് യുക്രൈയ്‌നുള്ള സൈനികസഹായം യുഎസ് മരവിപ്പിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി വ്യക്തമാക്കിയതെന്നും സമാധാനം സ്ഥാപിക്കലാണ് ട്രംപിൻ്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ തീരുമാനം
ഷഹബാസ് കൊലക്കേസ്; ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍
താമരശേരി ഷഹബാസ് കൊലക്കേസില്‍ ഒരു വിദ്യാര്‍ഥിയെ കൂടി അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഇന്ന് ഹാജരാക്കും. ഷഹബാസ് കൊലക്കേസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ത്ഥികളാണെങ്കിലും കൂടുതല്‍ പേര്‍ ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാവുന്നത് ആർക്കും തടയാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്ലി
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന മുഖ്യമന്ത്രി ആകുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലി. അത് “പരിഹരിച്ച കാര്യമാണ്” എന്നും മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.എം. വീരപ്പ മൊയ്ലി പറഞ്ഞു. കാർക്കളയിൽ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക നിയമസഭയിലേക്ക് ശിവകുമാറിന് കന്നിയങ്കത്തിൽ ടിക്കറ്റ് ഉറപ്പാക്കിയത് താനാണ്. ഇന്ന് അദ്ദേഹം കർണാടകയിൽ വിജയകരമായ നേതാവായി ഉയർന്നുവന്നിരിക്കുന്നു. എത്രയും വേഗം അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് നമുക്കെല്ലാവർക്കും ആശംസിക്കാം. കർണാടക പ്രദേശ്
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഒന്നാം സെമി ഫൈനൽ ഇന്ന്
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഒന്നാം സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിൽ കടന്നത്. ന്യൂസിലൻഡാണ് ഗ്രൂപ്പിൽ നിന്നു സെമിയിൽ കടന്ന രണ്ടാമൻ. ഓസ്ട്രേലിയ ബി ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരാണ്. ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള സെമി നാളെ നടക്കും. ദുബായിൽ മത്സരത്തിന് അനുയോജ്യമായ കാലാവസ്‌ഥയെന്നാണു റിപ്പോർട്ട്. സ്പിന്നിനെ പിന്തുണയ്ക്കുന്ന
കർണാടകയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച എംഎൽ എയ്ക്കെതിരെ കേസെടുത്തു
കർണാടകയിലെ ശക്തിനഗരയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച കേസിൽ വേദവ്യാസ കാമത്ത് എംഎൽ എയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ഞായറാഴ്‌ച രാത്രി ശക്തിനഗരയ്ക്കടുത്തുള്ള ശ്രീകൃഷ്‌ണ ഭജന മന്ദിരത്തിൽ വെച്ചു നടന്ന അക്രമസംഭവത്തിൽ മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത് ഉൾപ്പെടെ 12 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു. തുടർന്ന് മർദനമേറ്റ യശ്വന്ത് പ്രഭു കങ്കനാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബ്രഹ്മകലശോത്സവ ചടങ്ങിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിൽ