ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഒന്നാം സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിൽ കടന്നത്. ന്യൂസിലൻഡാണ് ഗ്രൂപ്പിൽ നിന്നു സെമിയിൽ കടന്ന രണ്ടാമൻ. ഓസ്ട്രേലിയ ബി ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരാണ്.
ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള സെമി നാളെ നടക്കും. ദുബായിൽ മത്സരത്തിന് അനുയോജ്യമായ കാലാവസ്‌ഥയെന്നാണു റിപ്പോർട്ട്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇരുടീമുകളും ഏറെ ആലോചിച്ച ശേഷമാകും പ്ലേയിങ് ഇലവനെ തീരുമാനിക്കുക. പാകിസ്താനെതിരേ കഴിഞ്ഞ മാസം 23 നു നടന്ന മത്സരത്തിൽ ഉപയോഗിച്ച അതേ പിച്ചിലാണു മത്സരം.
ന്യൂസിലൻഡിനെതിരേ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഒൻപത് വിക്കറ്റുകളും വീണത് സ്പിന്നിലാണ്. ഇന്ത്യ മുന്നോട്ടുവച്ച 250 റൺ പിന്തുടർന്ന ന്യൂസിലൻഡ് 205 ന് ഓൾഔട്ടായി. ദുബായിലെ പിച്ചുകൾ മത്സരം പുരോഗമിക്കും തോറും സ്ലോ ആകുന്നതും ഈർപ്പവും കണക്കിലെടുത്താൽ ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചാൽ അദ്ഭുതപ്പെടാനില്ല.
2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ആ അസുഖകരമായ ഓർമകളുമായാണു രോഹിത് ശർമയും സംഘവും കളിക്കാനിറങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയയ്ക്ക് മഴ മൂലം രണ്ട് മത്സരങ്ങൾ നഷ്ടമായി. പാകിസ്താനിലായിരുന്നു ഓസീസിൻ്റെ മത്സരങ്ങൾ.
മൂന്ന് ഏകദിനങ്ങൾ മാത്രം കളിച്ച കോണോലിക്ക് ഇന്നു കളിക്കാൻ അവസരം ലഭിക്കാനിടയില്ല. മിച്ചൽ മാർഷിനു പകരം കളിക്കുന്ന പേസർ ജേക്ക് ഫ്രേസർ മക്ഗുർകിനെ ഇന്ന് ഒഴിവാക്കിയേക്കും. ന്യൂസിലൻഡിനെതിരേ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ലെഗ് സ്പിന്നർ വരുൺ ചക്രവർത്തി ഇന്നു കളിക്കാൻ സാധ്യതയുണ്ട്. വരുണിന്റെ പ്രകടനത്തിൽ തൃപ്‌തനാണെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ വ്യക്തമാക്കുകയും ചെയ്‌തു.
ന്യൂസിലൻഡിനെ 44 റണ്ണിനു തോൽപ്പിച്ചാണ് ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യൻമാരായത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റിന് 249 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത് ന്യൂസിലൻഡ് 45.3 ഓവറിൽ 205 റണ്ണിന് ഓൾഔട്ടായി. പത്ത് ഓവറിൽ 42 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
മുൻ നായകൻ കെയ്ൻ വില്യംസൺ (120 പന്തിൽ 81), നായികന്റെ മിച്ചൽ സാൻ്നർ (31 പറയിൽ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 28) എന്നിവരുടെ പോരാട്ടം ന്യൂസിലൻഡിനെ ജയത്തിനടുത്തെത്തിച്ചിരുന്നു.