ഗുഡ്ക വാങ്ങാൻ പണം നൽകിയില്ല; പിതാവിന്‍റെ തല വെട്ടിയെടുത്ത ശേഷം പൊലീസിൽ കീഴടങ്ങി യുവാവ്
ഒഡിഷയിലെ മയൂർഭഞ്ജിൽ പുകയില ഉൽപന്നമായ ഗുഡ്ക വാങ്ങാൻ പണം നൽകാത്തതിൻ്റെ ദേഷ്യത്തിൽ പിതാവിൻ്റെ തലയറുത്ത 40 കാരൻ പൊലീസിൽ കീഴടങ്ങി. മുർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിയെടുത്ത പിതാവിൻ്റെ തലയുമായി പ്രതി ചാന്ത്വ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ മാതാവ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്. രൂക്ഷമായ തർക്കം മാതാപിതാക്കളുമായി നടന്നതിനു പിന്നാലെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. പുകയില ഉൽപന്നമായ ഗുഡ്ക വാങ്ങാൻ 10 രൂപ നൽകിയില്ലെന്ന നിസ്സാര കാരണത്തിനാണ് കൊലപാതകം നടന്നതെന്നും
മുള്ളൻ പന്നി ആക്രമണം; കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരുക്ക്
മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ കണ്ണൂർ മാങ്ങാട്ടിടം കൊണ്ടേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്. മാണിക്കോത്ത് വയല്‍ സ്വദേശി മുഹമ്മദ് ശാദിലിനാണ് (16) പരുക്കേറ്റത്. പന്ത്രണ്ട് മുള്ളുകളോളം ശാദിലിന്‍റെ ദേഹത്ത് തറച്ചു കയറിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചേ അച്ഛനൊപ്പം സ്കൂട്ടറില്‍ പള്ളിയില്‍ നിന്ന് മടങ്ങുബോഴായിരുന്നു മുള്ളൻ പന്നി റോഡിനു കുറുകേ ചാടിയത്. മുള്ളുകള്‍ തറച്ചു കയറി അവശനിലയിലായ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ മുള്ളുകള്‍ നീക്കാനാണ് ശ്രമം.
കെഎസ്ആർടിസിയിൽ ഇനി ശമ്പളം 1 ന് തന്നെയെന്ന് മന്ത്രി ഗണേഷ്കുമാർ
ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. ഇന്ന് ശമ്പള അക്കൗണ്ടുകളിലേക്ക് 80 കോടി രൂപ പോകും. 1 വർഷത്തിനുള്ളിൽ പെൻഷനാകുന്നവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കും. സർക്കാർ സഹായവും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എസ്ബിഐയിൽ നിന്നും നൂറു കോടി ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ രണ്ടു ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. ചെലവ് ചുരുക്കലിൽ
ഹരിയാനയിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഹരിയാനയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിൻ്റെ കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്., റോഹ്‌തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിൻ കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. രോഹ്‌തക്കിലെ ഒരു
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റും. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ഇവിടെ നിന്ന് മാറ്റാൻ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അനുമതി നൽകണം. ഇതുണ്ടായാൽ ഉടൻ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. അഫാനെ കസ്റ്റഡിയിൽ ലഭിക്കാൻ ജയിലേക്ക് മാറ്റിയ ശേഷം പൊലീസ് അപേക്ഷ നൽകും. ഓരോ കേസുകളും പ്രത്യേകമായാണ് പരിഗണിച്ചിട്ടുള്ളത്. ഇവയിൽ എല്ലാം തെളിവെടുപ്പും മൊഴിയും ആവശ്യമാവും. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ
എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരൻ്റെ മകൻ അമ്പാടിയാണ് മരിച്ചത്. അർബുദ രോഗ ബാധിതയാണ് അമ്പാടിയുടെ അമ്മ. അമ്മയുടെ രോഗത്തിൽ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് തുരങ്ക പാത നിര്‍മ്മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി; 25 ഇന വ്യവസ്ഥകളോടെ
സംസ്ഥാന പരിസ്ഥിതി ആഘാത സമിതി വയനാട് തുരങ്ക പാത നിര്‍മ്മാണത്തിന് അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. തുരങ്ക പാത നിര്‍മ്മാണം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ പാറ തുരക്കുന്നതിന് ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും
ചോക്ലേറ്റിൽ ലഹരി; പരാതി തള്ളി പൊലീസ്
നാലുവയസ്സുകാരനായ കുട്ടി ക്ലാസ് മുറിയിൽ നിന്നു ലഭിച്ച മിഠായിയിൽ ലഹരി കണ്ടെന്ന സംഭവം, ഭക്ഷ്യവിഷബാധയാകാമെന്ന് പൊലീസ്. പൊലീസ് പരാതി തള്ളുക എന്ന നിലപാടിലാണ്. കുട്ടി കഴിച്ച ചോക്ലേറ്റിൻ്റെ പകുതി കഴിച്ച മറ്റൊരു കുട്ടിയെയും പൊലീസ് കണ്ടെത്തി. ഈ കുട്ടിയ്ക്കു കുഴപ്പങ്ങളില്ലെന്നാണു പൊലീസ് പറയുന്നത്. കുട്ടിയെ പ്രവേശിപ്പിച്ച 2 ആശുപത്രികളിലെയും ഡോക്ടർമാരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് അമിത രക്തസമ്മർദമുണ്ടായിരുന്നു. പരിശോധനയ്ക്കിടെ നൽകിയ മരുന്നിൻ്റെ പാർശ്വഫലമായി
റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച്
ഹൈക്കോടതിയിൽ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് സ്ഥാപിക്കും. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. . രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. പ്രത്യക ബഞ്ചിൽ ഏതൊക്കെ ജഡ്ജിമാരാണ് ഉൾപ്പെടുന്നത് എന്നത് സംബന്ധിച്ച് ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും. നിയമസേവന അതോരിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി.
കള്ളപ്പണം വെളിപ്പിക്കൽ; SDPI ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി അറസ്റ്റിൽ
എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് ഫൈസിയെ അറസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് ആണ് അറസ്റ്റ്. ഫൈസിയെ ഇന്നലെ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എസ് ഡി പി ഐ നേതൃയോഗം ചേരുന്നു. ഭാവി പരിപാടികൾ ആലോചിക്കുന്നതിനു വേണ്ടിയാണ് യോഗം. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എംകെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.