ഒഡിഷയിലെ മയൂർഭഞ്ജിൽ പുകയില ഉൽപന്നമായ ഗുഡ്ക വാങ്ങാൻ പണം നൽകാത്തതിൻ്റെ ദേഷ്യത്തിൽ പിതാവിൻ്റെ തലയറുത്ത 40 കാരൻ പൊലീസിൽ കീഴടങ്ങി. മുർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിയെടുത്ത പിതാവിൻ്റെ തലയുമായി പ്രതി ചാന്ത്വ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ മാതാവ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്.
രൂക്ഷമായ തർക്കം മാതാപിതാക്കളുമായി നടന്നതിനു പിന്നാലെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. പുകയില ഉൽപന്നമായ ഗുഡ്ക വാങ്ങാൻ 10 രൂപ നൽകിയില്ലെന്ന നിസ്സാര കാരണത്തിനാണ് കൊലപാതകം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. 70 കാരനായ ബൈധർ സിങ്ങാണ് കൊല്ലപ്പെട്ടത്. പൊലീസ് സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘവുമായാണ് എത്തിയത്. കേസിൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.