അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എം.ടിക്ക് ആദരമായി ‘നിർമ്മാല്യം’
എം.ടി. വാസുദേവൻ നായർക്ക് ആദരമായി 16-ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ബിഫ്‌സ്) രണ്ടാം ദിവസം ഞായറാഴ്ച ‘നിർമ്മാല്യം’ പ്രദർശിപ്പിച്ചു. രാജാജി നഗർ ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ഡോ. രാജ് കുമാർ ഭവൻ എന്നിവിടങ്ങളിലാണ് സിനിമകളുടെ പ്രദർശനം നടക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഫാസിൽ മുഹമ്മദിൻ്റെ ‘ഫെമിനിച്ചി ഫാത്തിമ’ സ്ക്രീൻ ഒമ്പതിലും മറ്റൊരു മലയാള സിനിമയായ സൂരജ് ടോമിൻ്റെ ‘വിശേഷം’
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികൾ കൂറുമാറി
യു പ്രതിഭ എംഎൽഎയുടെ മകൻ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ടുപേരാണ് കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എക്സെെസ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഡിസംബർ 28 നായിരുന്നു എംഎൽഎയുടെ മകൻ കനിവ് അടക്കം ഒമ്പത് പേരെ തകഴിയിൽ നിന്ന് കഞ്ചാവ്
പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ തെരഞ്ഞെടുത്തു
പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ (കേരളാ കോൺ. എം) തെരഞ്ഞെടുത്തു. പാർട്ടിയിലെ ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച നടത്തിയ ചെയർമാൻ തെരത്തെടുപ്പിൽ ആകെയുള്ള 26ൽ 25 അംഗങ്ങൾ പങ്കെടുത്തു. പാലാ ഡിഇഒ സത്യപാലൻ ഭരണാധികാരിയായി. പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്റർ നഗരസഭ മൂന്നാം വാർഡ് അംഗമാണ്. രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം കലാ- കായിക സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ
97-ാമത് ഓസ്‌കർ അവാർഡ്; മികച്ച നടൻ അഡ്രിയാൻ ബ്രോഡി; മികച്ച നടി മെക്കി മാഡിസണ്‍
97-ാമത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്‌കർ സ്വന്തമാക്കുന്നത്. മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയൽ ബ്ലൂംബെർഗ് സ്വന്തമാക്കി. മികച്ച ഛായാഗ്ര ഹണത്തിനുള്ള പുരസ്‌കാരവും ‘ദ ബ്രൂട്ടലിസ്റ്റിനാണ്. ലോൽ ക്രൗളിക്കാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള അവാർഡ്
നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും
ടി.പത്മനാഭൻ്റെ ആരോഗ്യനിലയില്‍ പുരോഗതി
ടി.പത്മനാഭന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എം.ആര്‍.ഐ. സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. രണ്ടുദിവസം കൂടി ആസ്പത്രിയില്‍ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഞായറാഴ്ച രാവിലെ 10.30-ഓടെ സംസാരിക്കുമ്പോള്‍ നാവ് കുഴയുകയും ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ ഓസ്‌ട്രേലിയ സെമി
ഇന്ത്യ ന്യൂസിലൻഡിനെ 44 റണ്ണിനു തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റിന് 249 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലൻഡ് 45.3 ഓവറിൽ 205 റണ്ണിന് ഓൾഔട്ടായി. പത്ത് ഓവറിൽ 42 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ലെഗ് സ്‌പിന്നർ വരുൺ ചക്രവർത്തിയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിൽ
പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിൻ്റെ വാടക വീടിൻ്റെ മുന്നിൽ വെച്ചാണ് രണ്ട് പേരെയും ബൈജു വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈജു തന്നെയാണ് ആക്രമണം നടത്തിയ ശേഷം സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി
കേരളത്തിൽ യു.ഡി.എഫ് നു മുഖ്യമന്ത്രി സ്‌ഥാനാർഥിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
യു.ഡി.എഫ് ന് കേരളത്തിൽ താൻ ഉൾപ്പെടെ ഒരു നേതാവും മുഖ്യമന്ത്രി സ്‌ഥാനാർഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻഗണന മുഖ്യമന്ത്രി ആകുന്നതിനാണെങ്കിൽ യു.ഡി.എഫ്. തിരിച്ചുവരില്ലെന്നും അദ്ദേഹം പറഞ്ഞു. ‘യു.ഡി.എഫിനെ നൂറു സീറ്റിലധികം ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുക എന്നതാണ് ചെയർമാൻ എന്ന നിലയിൽ മുൻഗണന. അതു നേതാക്കളെയും സഹപ്രവർത്തകരെയും കൂട്ടി യോജിപ്പിച്ച് നിർവഹിക്കും. അതുകൊണ്ടുതന്നെ ഒരു ചർച്ചയിലും മാധ്യമങ്ങൾ എൻ്റെ പേരു ചേർക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു ഹൈക്കമാൻഡാണ്. അതിനു ചില രീതികളുണ്ട്. കേരളത്തിലെ
കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു
കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവച്ചാണ് കാട്ടുപന്നിയെ തല്ലിക്കൊന്നത്. പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ കാട്ടുപന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് സ്വന്തം കൃഷിയിടം നനയ്ക്കുകയായിരുന്ന ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മുറിവേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.