വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് അഫാൻ കുഴഞ്ഞു വീണത്. കേസിൽ ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദം കുറഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. പോലീസുകാർ അഫാനെ സമീപത്തുള്ള കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ഇയാളെ തിരികെ സ്റ്റേഷനിൽ എത്തിച്ചു. അഫാനെ വ്യാഴാഴ്ചയാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ
താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തി; ഇന്ന് കേരളാപോലീസിന് കൈമാറും
താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എടവണ്ണ സ്വദേശിയായ യുവാവിൻ്റെ സഹായം നിര്‍ണായകമായി. കേരള പോലീസും റെയിൽവേ പോലീസും മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പെൺകുട്ടികളെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. റെയിൽവേ പോലീസിൻ്റെ കസ്റ്റഡയിലുള്ള പെൺകുട്ടികളുടെ അടുത്തേക്ക് താനൂർ പോലീസ് ഇന്ന് തന്നെ എത്തും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ മുംബൈയിലേക്ക് വിമാനം കയറിയ താനൂരിൽ നിന്നുള്ള പോലീസ്
എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ അറസ്റ്റിലായതിന് പിന്നാലെ കേരളത്തിലടക്കം 10 സംസ്ഥാനങ്ങളിൽ പരിശോധന; ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യ്ക്കെതിരായ കേസിൽ 10 സംസ്ഥാനങ്ങളിലെ 12 ഇടങ്ങളിൽ പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് (ഇഡി). പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയെന്ന ആക്ഷേപം നേരിടുന്ന എസ് ഡി പി ഐയുടെ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി നീക്കം. തിരുവനന്തപുരം, മലപ്പുറം, ഡൽഹി, തമിഴ്നാട്ടിലെ ചെന്നൈ, ആന്ധ്രയിലെ നന്ദ്യാൽ, ജാർഖണ്ഡിലെ പാക്കുർ, മഹാരാഷ്ട്രയിലെ താനെ, പശ്ചിമ
കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു
മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിൻ്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാത്യു തോമസിനെ ഡിസംബർ 21നായിരുന്നു കാണാതായത്. കൈതച്ചക്ക തോട്ടത്തിൽ ഫെബ്രുവരി 3 നാണ് ഒരു അസ്ഥികൂടം കണ്ടെത്തിയത്. ശനിയാഴ്ച മാത്യു തോമസിൻ്റെ സംസ്കാരം നടക്കും. എങ്ങനെ അസ്ഥികൂടം തോട്ടത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം തുടരുകയാണ്.
മലയാള സിനിമാ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ(രുദ്ര)
മലയാള സിനിമാസംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ(രുദ്ര). ബെഡ്റൂമിലേക്കു വിളിച്ചുവരുത്തി, മകളുടെ പ്രായമുള്ള എന്നെ ദുരുപയോഗം ചെയ്‌തു. സിനിമയിൽ അഭിനയിക്കാൻ വന്ന എന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തി. അദ്ദേഹത്തിൻ്റെ സിനിമയിൽ മുൻപും അഭിനയിച്ചു പരിചയമുള്ളതുകൊണ്ടാണ് എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്ന തന്നെ ആ സംവിധായകൻ ദുരുപയോഗം
ഇന്ത്യയ്ക്ക് കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണം: കോടതിയെ സമീപിച്ച് മുംബൈ ആക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ
2008 ലെ മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂര്‍ റാണ ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. ഒരു മുസ്ലിം ആയതിനാല്‍, ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താൻ പീഡനത്തിന് വിധേയനാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റാണ അപ്പീലില്‍ പറയുന്നു. യുഎസ് കോടതികള്‍ക്ക് തൻ്റെ മേലുള്ള അധികാരപരിധി നഷ്ടപ്പെട്ടാല്‍ താന്‍ ഉടന്‍ മരിക്കുമെന്നും റാണ പറഞ്ഞു. തൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും റാണ ചൂണ്ടിക്കാട്ടി, പാര്‍ക്കിന്‍സണ്‍സ് രോഗം, 3.5
‘ടെസ്റ്റ്’ൻ്റെ പ്രീമിയർ ഏപ്രിൽ 4 ന് നെറ്റ്ഫ്ലിക്‌സിൽ
നയൻതാര, ആർ മാധവൻ, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചന, സംവിധാനം നിരവഹിച്ച “ടെസ്റ്റ്” എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്‌സിൽ. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്‌പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മീര ജാസ്‌മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിൻ്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ
ദുബൈയിലെ താമസസ്ഥലത്ത് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടികെ ധന്യ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ധന്യയുടെ മൃതദേഹം അജ്മാനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. വാണിമേല്‍ സ്വദേശിയായ ഭര്‍ത്താവ് ഷാജിക്കും മക്കള്‍ക്കുമൊപ്പം ദുബൈയിലാണ് ധന്യ താമസിച്ചിരുന്നത്. യുവതിയുടെ ആത്മഹത്യയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാളെയോടെ നാട്ടില്‍ എത്തിക്കാനാകും എന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സനാതന ധര്‍മ്മം പരാമര്‍ശം: ഉദയനിധിക്കെതിരേ പുതിയ കേസുകള്‍ പാടില്ല-സുപ്രീം കോടതി
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ‘സനാതന ധര്‍മ്മം’ പരാമര്‍ശത്തിൻ്റെ പേരില്‍ പുതിയ കേസുകള്‍ പാടില്ലെന്ന് സുപ്രീം കോടതി. ഉദയനിധിയുടെ വിവാദ പ്രസ്താവന 2 വർഷം മുമ്പായിരുന്നു. പുതിയ കേസുകള്‍ രേഖപ്പെടുത്തണമെങ്കില്‍ കോടതിയുടെ അനുവാദം തേടണമെന്നും നിര്‍ദ്ദേശമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സനാതന ധര്‍മ്മം’ പരാമര്‍ശത്തെ ചോദ്യം ചെയ്തുകൊണ്ട് ഒട്ടേറെ കേസുകള്‍ തനിക്കെതിരേ ഫയല്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. 2023
ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി
ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ചില രാഷ്ട്രീയ സഹപ്രവർത്തകരുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. തേജസ്വി സൂര്യ ബെംഗളൂരു സൗത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. മൃദംഗവാദകനായ സ്‌കന്ദപ്രസാദിൻ്റെ മകളാണ് ശിവശ്രീ. മൂന്ന് വയസ്സുമുതൽ സംഗീതത്തിലും നൃത്തത്തിലും പരിശീലനം ആരംഭിച്ചു. ശിവശ്രീയുടെ ആദ്യഗുരു പിതാവ് തന്നെയായിരുന്നു. ബിജെപി നേതാക്കളായ പ്രതാപ്