മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിൻ്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാത്യു തോമസിനെ ഡിസംബർ 21നായിരുന്നു കാണാതായത്. കൈതച്ചക്ക തോട്ടത്തിൽ ഫെബ്രുവരി 3 നാണ് ഒരു അസ്ഥികൂടം കണ്ടെത്തിയത്. ശനിയാഴ്ച മാത്യു തോമസിൻ്റെ സംസ്കാരം നടക്കും. എങ്ങനെ അസ്ഥികൂടം തോട്ടത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Posts