സഹപാഠികൾ വിദ്യാർഥിനിക്കുനേരെ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; 3 അധ്യാപകർക്ക് സസ്‌പെൻഷൻ
സഹപാഠികൾ വിദ്യാർഥിനിക്കുനേരെ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലുണ്ടായ സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡു ചെയ്തു. ഒരു അധ്യാപകയെ സ്ഥലം മാറ്റുകയും ചെയ്തു. ജിഷ ജോസഫ്, എൻ.എസ്. ദീപ, എസ്. ശ്രീകാന്ത്, എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപികയായ ആർ.എസ്.രാജിയെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിനു പിന്നാലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും ഡിഇഒ, എഇഒ ഓഫീസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലുംസ്കൂളിലുമെത്തി
ആന്ധ്രാപ്രദേശിൽ പ്രണയബന്ധത്തിൻ്റെ പേരിൽ മകളെ കൊന്ന് മൃതദേഹം കത്തിച്ച പിതാവ് അറസ്റ്റിൽ
ആന്ധ്രാപ്രദേശിൽ പ്രണയബന്ധത്തിൻ്റെ പേരിൽ മകളെ കൊന്ന് മൃതദേഹം കത്തിച്ച പിതാവ് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. ഗുണ്ടക്കൽ ടൗണിൽ നിന്നുള്ള ടി. രാമാഞ്ജനേയുലു (55)ആണ് മകൾ ടി. ഭാരതി(20)യെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. കസപുരം ഗ്രാമത്തിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് മാർച്ച് 1ന് ഉച്ചയ്ക്ക് ഒന്നോടെ ആണ് ഇയാൾ കൃത്യം ചെയ്‌തത്. കൊലപാതകം ചെയ്‌തിന് ശേഷം ഇയാൾ പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്‌തു.ഭാരതി അഞ്ച് വർഷമായി ഒരു യുവാവുമായി
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; മുഹമ്മദ് ഷുഹൈബിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷുഹൈബ് കേസിൽ ഒന്നാം പ്രതിയാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ച് സംഘം ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തിയിരുന്നു. അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ ആണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നാണ് കണ്ടെത്തൽ. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൽ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
മലപ്പുറത്തെ കരുവാരക്കുണ്ടില്‍ ഇറങ്ങിയത് ‘വ്യാജ കടുവയെന്ന്’ വനംവകുപ്പ്; വ്യാജവീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡി.എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം
വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞത് രണ്ടാംനാള്‍, അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്കു മാറ്റി. അഫാനെ 24 മണിക്കൂറും നിരീക്ഷിക്കാൻ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.വിശ്വസ്തതനായ ജയിലിലെ മറ്റൊരു തടവുകാരനെയും ഈ സെല്ലിൽ താമസിപ്പിച്ചിട്ടുണ്ട്. ഈ സെല്ലിൽ നിരീക്ഷണ ക്യാമറയുമുണ്ട്. ജയിലിലെത്തിയശേഷം താനും ജീവനൊടുക്കുമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേക നിരീക്ഷണം ഏ ർപ്പെടുത്തിയത്. സംഭവത്തിൻ്റെ രണ്ടാംനാൾ ആശുപത്രിയിൽ വെച്ച് ഡോക്‌ടർ പറഞ്ഞപ്പോഴാണ് ഉമ്മ മരിച്ചിട്ടില്ലെന്നു
മദ്യപിച്ചതിന് ശകാരം; മാതാവിനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതശരീരം ചാക്കിലാക്കി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു
ഉത്തര്‍ പ്രദേശിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി അതിക്രൂരമായി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തില്‍ മകന്‍ സുമിത് (30) നെ പോലിസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.കൊലപാതകം നടന്നത് തിങ്കളാഴ്ച രാത്രിയാണ്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മാതാവ് ഇയാളെ മദ്യപിച്ചെത്തിയതിന്
ഗാസയില്‍ തടവിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കുക; ഹമാസിന് ട്രംപിൻ്റെ അന്ത്യശാസനം
ഗാസയില്‍ തടവിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. ഇത് അവസാന മുന്നറിയിപ്പാണ്’ ട്രംപ് വ്യക്തമാക്കി.ഹമാസ് നേതൃത്വം ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണം. നിങ്ങൾക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിൻ്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും’, മോചിതരായ
ലണ്ടനിൽ എസ്. ജയശങ്കറിന് നേരെ ഖലിസ്ഥാനി ആക്രമണ ശ്രമം
ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടി യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പിന്നിൽ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഒരാൾ ജയശങ്കറിൻ്റെ വാഹനത്തിലേക്ക് പാഞ്ഞു കയറുകയും ഇന്ത്യൻ പതാക കീറുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഖലിസ്ഥാൻ
ഫിലിം ചേംബർ മാർച്ച് മാസം പ്രഖ്യാപിച്ചിരുന്ന സൂചനാ സിനിമാസമരത്തിൽ നിന്നു പിന്മാറി
ഫിലിം ചേംബർ മാർച്ച് മാസം പ്രഖ്യാപിച്ചിരുന്ന സൂചനാ സിനിമാസമരത്തിൽ നിന്നു പിന്മാറി. സംസ്ഥാന സർക്കാരുമായി സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തീർക്കാൻ ചർച്ചയ്ക്കു തയാറാണെന്നും ഫിലിം ചേംബർ അറിയിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ്റെ അഭ്യർഥന മാനിച്ചാണ് ചർച്ചയിലേക്ക് കടക്കുന്നത്. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂൺ 1 മുതലുള്ള അനിശ്ചിതകാല സമരത്തിൽ ഉറച്ചു നിൽക്കും. പത്താം തീയതിക്കുശേഷമാകും ചർച്ചയെന്നു ചേംബർ പ്രസിഡൻ്റ് ബി.ആർ. ജേക്കബ് അറിയിച്ചു. സമരം മോഹൻലാൽ നായകനാവുന്ന
സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ഇന്ന് സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, കാസർകോട്, കോഴിക്കോട്, ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ