ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്‍ന്ന് ഡോക്ടറും നവജാത ശിശുവും മരിച്ചു
Kerala
1 min read
13.4k

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്‍ന്ന് ഡോക്ടറും നവജാത ശിശുവും മരിച്ചു

മാർച്ച്‌ 6, 2025
0

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്‍ന്ന് യുവഡോക്ടറും നവജാത ശിശുവും മരിച്ചു. ഉടുമ്പന്‍ ചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുന്‍ മെഡിക്കല്‍ ഓഫിസറും പാറത്തോട് ഗുണമണി വീട്ടില്‍ ഡോ.വീരകിഷോറിൻ്റെ ഭാര്യയുമായ ഡോ.വിജയലക്ഷ്മിയാണ് (29) മരിച്ചത്. വിജയലക്ഷ്മിയെ പ്രസവത്തിനായി തിങ്കളാഴ്ച വൈകിട്ടോടെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രസവത്തില്‍ സങ്കീര്‍ണതയുണ്ടായതോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അല്‍പസമയത്തിനു ശേഷം കുഞ്ഞു മരിച്ചു. പിന്നീട് രാത്രി ഒന്‍പതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായതോടെ വെൻ്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ്

Continue Reading
തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ; ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു
Kerala
0 min read
14.0k

തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ; ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു

മാർച്ച്‌ 6, 2025
0

തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ വച്ചു. ഇരുമ്പിൻ്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ ആണ് ഇരുമ്പു കഷണത്തിൽ തട്ടിയത്. എറണാകുളം ഭാഗത്തേക്കു പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂൺ വെച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടന്നു വന്നിരുന്നു. അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു കഷ്ണം ട്രാക്കിലേക്ക് കയറിക്കിടന്നതാകാമെന്നാണ് വിവരം. അട്ടിമറി ശ്രമം

Continue Reading
മുണ്ടക്കൈ ചൂരല്‍മല ദുരന്തം;   ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
Kerala
0 min read
12.2k

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

മാർച്ച്‌ 6, 2025
0

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. 2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, സ്ഥാപനം

Continue Reading
ആശാ വർക്കർമാരുടെ സമരം 25–ാം ദിവസത്തിലേക്ക്;    വനിതാദിനത്തിൽ വനിതാസംഗമം നടത്തും
Kerala
0 min read
12.6k

ആശാ വർക്കർമാരുടെ സമരം 25–ാം ദിവസത്തിലേക്ക്; വനിതാദിനത്തിൽ വനിതാസംഗമം നടത്തും

മാർച്ച്‌ 6, 2025
0

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവകാശങ്ങൾ നേടിയെടുക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 25ാം ദിവസത്തിലേക്ക്. വനിതാദിനത്തിൽ വനിതാസംഗമം നടത്താനാണു സംഘടനയുടെ തീരുമാനം. രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തിൽ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. ജനപ്രതിനിധികളും വിവിധ സംഘടനകളും സമരത്തെ പിന്തുണച്ച് ഇന്നലെയും സമരപന്തലിൽ എത്തി. എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ

Continue Reading
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
Kerala
1 min read
11.0k

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

മാർച്ച്‌ 6, 2025
0

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊല്ലത്ത് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌ (സീതാറാം യെച്ചൂരി നഗർ) ബുധനാഴ്ച വൈകുന്നേരം ചെമ്പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കെഎൻ ബാലഗോപാൽ ആണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സി കേശവൻ സ്‌മാരക ടൗൺഹാൾ) ഇന്ന് രാവിലെ ഒൻപതിന് പതാക ഉയരും. മുതിർന്ന പ്രതിനിധി എകെ ബാലൻ ആണ് പതാക ഉയർത്തുക. പോളിറ്റ്‌ ബ്യൂറോ അംഗവും കേന്ദ്ര

Continue Reading
മലപ്പുറം തൃക്കലങ്ങോട്ട് ജനവാസ മേഖലയിൽ പുലി ആടുകളെ കടിച്ചുകൊന്നു
Kerala
0 min read
11.8k

മലപ്പുറം തൃക്കലങ്ങോട്ട് ജനവാസ മേഖലയിൽ പുലി ആടുകളെ കടിച്ചുകൊന്നു

മാർച്ച്‌ 6, 2025
0

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഏ​ഴ് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. തൃ​ക്ക​ല​ങ്ങോ​ട് കു​തി​രാ​ട​ത്ത് നെ​ല്ലി​ക്കു​ന്ന് വ​ള്ളി​യേ​മ്മ​ൽ എ​ൻ.​സി. ക​രീ​മി​ന്‍റെ ഫാ​മി​ലെ ആ​ടു​ക​ളെ​യാ​ണ് പുലി ആ​ക്ര​മി​ച്ച​ത്. കഴിഞ്ഞ ദിവസം രാ​ത്രി 11.56നാ​ണ് സം​ഭ​വം. പു​ലി എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഫാ​മി​ലെ സി.​സി.​ടി.​വി​യി​ൽ നി​ന്ന് ല​ഭി​ച്ചു. മൂ​ന്നു പോ​ത്തു​ക​ളും 16 ആ​ടു​ക​ളും ഒ​രു പ​ശു​വു​മാ​ണ് ഫാ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ലു കൂ​ടു​ക​ളി​ലാ​യാ​ണ് ആ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു കൂ​ടു​ക​ളി​ൽ പു​ലി ആ​ക്ര​മി​ച്ചു​ക​ട​ന്നു. മൂ​ന്നു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ടു​ക​ളാ​ണ് ച​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ

Continue Reading
ചാമ്പ്യൻസ് ട്രോഫി ഫൈനൽ; ഇന്ത്യ ന്യൂസിലൻഡിനെ നേരിടും
Sports
0 min read
10.5k

ചാമ്പ്യൻസ് ട്രോഫി ഫൈനൽ; ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

മാർച്ച്‌ 5, 2025
0

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം. ഇന്ന് നടന്ന സെമി ഫൈനലിൽ 50 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിൽ എത്തിയത്. ചൊവ്വാഴ്‌ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2002ലും 2013ലും ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യ മുന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. രണ്ടാം കിരീടമാണ്

Continue Reading
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്ത് സി.ബി.ഐ
Kerala
1 min read
10.8k

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്ത് സി.ബി.ഐ

മാർച്ച്‌ 5, 2025
0

വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്ത് സി.ബി.ഐ. ഇരുവരേയും ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ സി.ബി.ഐ കോടതിയില്‍ 6 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാനച്ഛനേയും അമ്മയേയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഇത് അംഗീകരിച്ചു. അമ്മയും രണ്ടാനച്ഛനും ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്നത്. പ്രദീപ്, കുട്ടിമധു എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും സി.ബി.ഐ. പ്രതിചേര്‍ത്തത്. ഇതില്‍ കുട്ടിമധു പ്രതിയായ പീഡനക്കേസില്‍

Continue Reading
റാഗിങ് കേസുകൾ; യുജിസിയെ കക്ഷി ചേ‍ർക്കും: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
Kerala
1 min read
14.3k

റാഗിങ് കേസുകൾ; യുജിസിയെ കക്ഷി ചേ‍ർക്കും: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

മാർച്ച്‌ 5, 2025
0

സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ്  രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽകാനും കോടതി നിര്‍ദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന

Continue Reading
ഇരിട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെച്ചു
Kerala
0 min read
13.6k

ഇരിട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെച്ചു

മാർച്ച്‌ 5, 2025
0

കണ്ണൂർ ഇരിട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെച്ചു. വെറ്റിനറി സർജൻ അജേഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്. ആനയ്ക്ക് താടിയെല്ലിന് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കിൻ്റെ വ്യാപ്തി പരിശോധിച്ചതിന് ശേഷം മാത്രമാകും ഏത് കേന്ദ്രത്തിലേക്ക് ആനയെ കൊണ്ടുപൊകുക എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Continue Reading