പ്രണയത്തില്‍ നിന്നും പിന്മാറിയ 17 കാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
മുബൈയിലെ അന്തേരിയില്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കാമുകന്‍ വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് 17കാരി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ്
വിവാഹത്തിന് സമ്മതിച്ചില്ല; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നാഥ് പൈ സർക്കിളിൽ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതിയെയാണ് ബെലഗാവി യെല്ലൂർ സ്വദേശിയായ പ്രശാന്ത് കുണ്ടേഗർ (29) കൊലപ്പെടുത്തിയത്. ഇയാൾ സംഭവസ്ഥലത്തുവെച്ച് തന്നെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. പ്രശാന്തും ഐശ്വര്യയും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, വിവാഹാഭ്യർഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ
വെഞ്ഞാറമൂട് കൂട്ടക്കൊല; കൊലപാതക പരമ്പര നടത്തിയത് മാതാവ് മരിച്ചെന്ന് കരുതിയെന്ന് അഫാൻ
സാമ്പത്തിക ബാധ്യത തന്നെയാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മാതാവിനും പ്രതി അഫാനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് മൊഴി. മാതാവ് ഷെമി മരിച്ചെന്ന് കരുതിയാണ് അഫാൻ ബാക്കി ഉള്ള കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാൻ്റെ ആവശ്യമാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിൻ്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ തർക്കങ്ങൾ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഷെമിയെ ഷാൾ
ഓസീസ് നായകൻ സ്‌റ്റീവൻ സ്‌മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ഇന്ത്യയോട് ചാമ്പ്യൻസ് ട്രോഫി സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓസീസിന് ഒരു നഷ്ടം കൂടി. ഏകദിന ക്രിക്കറ്റിൽ നിന്നും നായകൻ സ്‌റ്റീവൻ സ്‌മിത്ത് വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ സ്‌മിത്തായിരുന്നു. പക്ഷെ ആ വ്യക്തിഗത മികവുകൾക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. വെസ്റ്റ് ഇൻഡീസിനെതിരെ 2010 ൽ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്‌മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിലായി. ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം സ്വദേശി നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. നോബിയെ സ്റ്റേഷനിലെത്തിച്ചതിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടേയും
ഷഹബാസ് കേസിലെ പ്രതികളെ പാര്‍പ്പിച്ച ജുവനൈൽ ഹോമിലേക്ക് MSF പ്രവർത്തകരുടെ മാര്‍ച്ച്
ഷഹബാസ് കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്. എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി നേരത്തെ എത്തിയ കെ.എസ്.യു പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെയായിരുന്നു അറസ്റ്റ്. കേസിലെ ആറ് പ്രതികളും ബുധനാഴ്‌ച പത്താം ക്ലാസ് പരീക്ഷയെഴുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനകൾ പ്രതിഷേധിച്ചത്. കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പരീക്ഷയുടെ ആദ്യ ദിവസവും പ്രതിഷേധവുമായി
കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാനയിറങ്ങി; 3 വാര്‍ഡുകളില്‍ നിരോധനാജ്ഞ
കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. രാവിലെ ആറോടെയാണ് ആന ഇവിടെയെത്തിയത്. വനം വകുപ്പിൻ്റെ വാഹനത്തെ ആന ആക്രമിക്കാന്‍ ശ്രമിച്ചു. എടപ്പുഴ റോഡിന് സമീപമാണ് ആന നിലവിലുള്ളത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 7, 8, 9 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എടപ്പുഴ, കൂമന്തോട്, ഈന്തന്ങ്കരി വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇപ്പോഴും കാട്ടാന ജനവാസമേഖലയില്‍ തുടരുകയാണ്. ആനയുടെ വായുടെ ഭാഗത്ത് പരിക്കു
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണ്ണവിലയിൽ കുതിപ്പ്
തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 64,400 രൂപയിലും ഗ്രാമിന് 8,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 30 രൂപ ഉയർന്ന് 6,630 രൂപയിലെത്തി. സ്വർണ്ണവില ഫെബ്രുവരി 25 ന് പവന് 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയിരുന്നു. തുടർന്ന് വില കുറയുന്നതാണ്
സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യം; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സാന്നിധ്യം ഉയർന്ന് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ഗായിക കൽപന രാഘവേന്ദർ ആത്മഹത്യ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. നിസാം പേട്ടിലെ വസതിയിൽ വെച്ചാണ് ആത്മഹത്യശ്രമം നടന്നത്. വീട് രണ്ടുദിവസമായി അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസിൻ്റെ തുടർന്നുള്ള പരിശോധനയിലാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്ക ഗുളിക അമിതമായ അളവിൽ കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ