സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സാന്നിധ്യം ഉയർന്ന് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

Related Posts