ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഏ​ഴ് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. തൃ​ക്ക​ല​ങ്ങോ​ട് കു​തി​രാ​ട​ത്ത് നെ​ല്ലി​ക്കു​ന്ന് വ​ള്ളി​യേ​മ്മ​ൽ എ​ൻ.​സി. ക​രീ​മി​ന്‍റെ ഫാ​മി​ലെ ആ​ടു​ക​ളെ​യാ​ണ് പുലി ആ​ക്ര​മി​ച്ച​ത്. കഴിഞ്ഞ ദിവസം രാ​ത്രി 11.56നാ​ണ് സം​ഭ​വം. പു​ലി എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഫാ​മി​ലെ സി.​സി.​ടി.​വി​യി​ൽ നി​ന്ന് ല​ഭി​ച്ചു.

മൂ​ന്നു പോ​ത്തു​ക​ളും 16 ആ​ടു​ക​ളും ഒ​രു പ​ശു​വു​മാ​ണ് ഫാ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ലു കൂ​ടു​ക​ളി​ലാ​യാ​ണ് ആ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു കൂ​ടു​ക​ളി​ൽ പു​ലി ആ​ക്ര​മി​ച്ചു​ക​ട​ന്നു. മൂ​ന്നു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ടു​ക​ളാ​ണ് ച​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കൂ​ടി​ന്‍റെ മു​ക​ളി​ലെ വി​ട​വി​ലൂ​ടെ​യാ​ണ് പു​ലി അ​ക​ത്തു​ക​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ​ഫാ​മി​ലെ​ത്തി​യ ഉ​ട​മ ക​രീ​മാ​ണ് ആ​ടു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. പ​രി​സ​ര​ത്ത് വ​ന്യ​ജീ​വി​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​തോ​ടെ വ​നം​വ​കു​പ്പി​നെ​യും പൊ​ലീ​സി​നെ​യും അ​റി​യിക്കുകയായിരുന്നു.

Related Posts