തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ വച്ചു. ഇരുമ്പിൻ്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ ആണ് ഇരുമ്പു കഷണത്തിൽ തട്ടിയത്. എറണാകുളം ഭാഗത്തേക്കു പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂൺ വെച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടന്നു വന്നിരുന്നു. അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു കഷ്ണം ട്രാക്കിലേക്ക് കയറിക്കിടന്നതാകാമെന്നാണ് വിവരം. അട്ടിമറി ശ്രമം അല്ലെന്നാണ് നിഗമനമെങ്കിലും സംഭവത്തിൽ റെയിൽവേ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ തൂണ്‍ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്. ആര്‍പിഎഫും കേരള പോലിസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം കൊല്ലം കുണ്ടറയിലും റെയില്‍വേ ട്രാക്കില്‍ ടെലഫോണ്‍ പോസ്റ്റ് കയറ്റിവച്ചിരുന്നു. സംഭവത്തില്‍ പെരുമ്പുഴ സ്വദേശി അരുണ്‍, കുണ്ടറ സ്വദേശി രാജേഷ് എന്നിവര്‍ പിടിയിലായിരുന്നു.

Related Posts