കണ്ണൂർ ഇരിട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെച്ചു. വെറ്റിനറി സർജൻ അജേഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്. ആനയ്ക്ക് താടിയെല്ലിന് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കിൻ്റെ വ്യാപ്തി പരിശോധിച്ചതിന് ശേഷം മാത്രമാകും ഏത് കേന്ദ്രത്തിലേക്ക് ആനയെ കൊണ്ടുപൊകുക എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related Posts