ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ചില രാഷ്ട്രീയ സഹപ്രവർത്തകരുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. തേജസ്വി സൂര്യ ബെംഗളൂരു സൗത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു.

മൃദംഗവാദകനായ സ്‌കന്ദപ്രസാദിൻ്റെ മകളാണ് ശിവശ്രീ. മൂന്ന് വയസ്സുമുതൽ സംഗീതത്തിലും നൃത്തത്തിലും പരിശീലനം ആരംഭിച്ചു. ശിവശ്രീയുടെ ആദ്യഗുരു പിതാവ് തന്നെയായിരുന്നു. ബിജെപി നേതാക്കളായ പ്രതാപ് സിംഹ, അണ്ണാമലൈ, ബി.വൈ.വിജയേന്ദ്ര, അമിത് മാളവ്യ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മെഘാൾ, വി.സോമണ്ണ തുടങ്ങിയവർ വിവാഹചടങ്ങിൻ്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

Related Posts