തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ‘സനാതന ധര്‍മ്മം’ പരാമര്‍ശത്തിൻ്റെ പേരില്‍ പുതിയ കേസുകള്‍ പാടില്ലെന്ന് സുപ്രീം കോടതി. ഉദയനിധിയുടെ വിവാദ പ്രസ്താവന 2 വർഷം മുമ്പായിരുന്നു. പുതിയ കേസുകള്‍ രേഖപ്പെടുത്തണമെങ്കില്‍ കോടതിയുടെ അനുവാദം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സനാതന ധര്‍മ്മം’ പരാമര്‍ശത്തെ ചോദ്യം ചെയ്തുകൊണ്ട് ഒട്ടേറെ കേസുകള്‍ തനിക്കെതിരേ ഫയല്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഉദയനിധി നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. 2023 സെപ്തംബറിലായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന. സനാതന ധര്‍മ്മം ഡെങ്കു, മലേറിയ പോലെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധിയാണ് എന്നായിരുന്നു പറഞ്ഞത്. വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ മതനിന്ദയല്ല നടത്തിയതെന്നും ജാതീയാടിസ്ഥാനത്തിലുള്ള വിവേചനത്തെയും സാമൂഹിക അസമത്വത്തെയുമാണ് ചൂണ്ടിക്കാണിച്ചതെന്നു വിശദമാക്കി ഉദയനിധി പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Related Posts