ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക മത്സരങ്ങളില്‍ ഇനി അവസരമില്ല; ഉത്തരവിറക്കി ട്രംപ്
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റികള്‍, ഹൈസ്‌കൂള്‍, എന്നിവിടങ്ങളിലെ കായികമത്സരങ്ങളെയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ പെൺകുട്ടികളെയും ഞങ്ങളുടെ സ്ത്രീകളെയും പരുക്കേൽപ്പിക്കാനും തല്ലാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ ട്രംപ് പറഞ്ഞു. ഉത്തരവ് പ്രകാരം
വരുമാനമില്ലെങ്കിൽ എന്തിനാണ് കിഫ്ബി; പി.കെ. കുഞ്ഞാലിക്കുട്ടി
കിഫ്ബി കാരണം എങ്ങോട്ടു തിരിഞ്ഞാലും ടോൾപ്പിരിവ് ആകുമെന്നും വരുമാനമില്ലെങ്കിൽ എന്തിനാണ് കിഫ്ബി എന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ എസ്.ടി.യു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഭരിക്കുന്ന കാലത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കുന്നുണ്ടോ എന്നായിരിക്കുന്നു ചർച്ച എന്നും അദേഹം പറഞ്ഞു. എൽ.ഡി.എഫ്. സർക്കാർ
സി പി എമ്മിന് വഴങ്ങാതെ സിപിഐയുടെ രാജി; കൊല്ലം കോർപ്പറേഷൻ
മേയർസ്ഥാനം രാജിവയ്ക്കാൻ ഈമാസം പത്തുവരെ സമയം ചോദിച്ചെങ്കിലും വഴങ്ങാതെയാണ് കൊല്ലം കോർപ്പറേഷനിൽ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനമടക്കം രാജിവച്ചത്. പത്തിന് നിശ്ചയിച്ചിട്ടുള കൗൺസിൽ യോഗം കഴിഞ്ഞ് ഇതുവരെ പൂർത്തിയാക്കിയ വികസന പദ്ധതികൾ വാർത്താസമ്മേളനം വിളിച്ച് വിശദീകരിച്ച ശേഷം രാജിവയ്ക്കാനാണ് സി.പി.എം ജില്ലാനേതൃത്വം മേയർ പ്രസന്ന ഏണസ്റ്റിന് നൽകിയിരുന്ന നിർദ്ദേശം. അതിനുമുമ്പ് ചില പദ്ധതികളുടെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ രാജി നീട്ടുന്നത് സി.പി.എം ഉന്നയിച്ചെങ്കിലും സി.പി.ഐ
കാതുകുത്താനായി അനസ്തേഷ്യ നൽകിയ പിഞ്ചുകുഞ്ഞ് മരിച്ചു
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് കുഞ്ഞിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കാതുകുത്തുമ്പോൾ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നൽകാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച് ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെപ്പ് എടുത്തതായി ഇവർ പറയുന്നു. പിന്നാലെ അബോധാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു. ഡോക്ടറുടെ
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാർ: പാകിസ്ഥാന് മനം മാറ്റം
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കാശ്മീരികൾക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ നടത്തുന്ന വാർഷിക പരിപാടിയായ ‘കാശ്മീർ ഐക്യദാർഢ്യ ദിനത്തിൽ’ മുസാഫറാബാദിൽ പാക് അധിനിവേശ കാശ്മീർ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചത്. യു എന്നിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും സംഭാഷണം ആരംഭിക്കുകയും ചെയ്യണമെന്നാണ് ഷരീഫ് ആവശ്യപ്പെട്ടത്. മുൻ പ്രധാനമന്ത്രി
സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത
അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മുൻനിർത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം നൽകുക. വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന എന്ന് റിപ്പോർട്ട്. കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.
തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിൽ ഹൈസ്‌കൂൾ വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ പ്രതികളെയെല്ലാം കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. ഒരു മാസമായി പീഡനത്തിന് ഇരയായ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 63,440 രൂപ
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 200 രൂപയും ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുമാണ് ഇന്നത്തെ വർധനവ് . പവന് 63,440 രൂപയെന്ന സർവകാല റെക്കോഡിലാണ് ഇന്ന് വിൽപ്പന. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് 1800 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 6550 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.
അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയച്ചവരില്‍ കൂടുതൽ പേരും ഗുജറാത്ത്, ഹരിയാന സ്വദേശികൾ
അമേരിക്ക തിരിച്ചയച്ചവരില്‍ കൂടുതൽ പേരും ഗുജറാത്ത്, ഹരിയാന സ്വദേശികൾ. ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കനത്ത സുരക്ഷയിൽ ഇറങ്ങിയ സി-17 യു.എസ്. സൈനിക വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരിൽ 25 പേർ സ്ത്രീകളും 12 പേർ പ്രായപൂർത്തായാകാത്തവരുമാണ്. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് നാലുവയസ്. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരിൽ നാൽപ്പത്തിയെട്ടുപേരും 25 വയസ്സിൽ താഴെ
അനാമികയുടെ മരണത്തിൽ നഴ്‌സിങ് കോളേജിനെതിരേ ആരോപണം
മലയാളി നഴ്‌സിങ് വിദ്യാർഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യചെയ്‌ത സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനും മാനേജ്മെൻ്റിനുമെതിരെ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും. പ്രിൻസിപ്പാളിൻ്റെയും കോളേജ് മാനേജ്മെൻ്റിൻ്റെയും നിരന്തര മാനസികപീഡനം മൂലമാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആത്മഹത്യ ചെയ്‌തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത് കനക്‌പുരയിലെ ദയാനന്ദ് സാഗർ നഴ്സിങ് കോളേജിലെ ഒന്നാംവർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു അനാമിക. ഹോസ്റ്റൽ മുറിയിൽ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക കോളേജിൽ പ്രവേശിച്ചിട്ട്