അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മുൻനിർത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം നൽകുക.
വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന എന്ന് റിപ്പോർട്ട്. കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.