കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റിൽ രാവിലെ എത്തിയ എംപിക്ക് തലകറക്കം നേരിട്ടതിനെ തുടർന്ന് ഡൽഹിയിലെ ആർഎംഎൽ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സ ലഭ്യമാക്കിയ ശേഷം ഫ്രാൻസിസ് ജോർജ് ഇപ്പോൾ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൂർണ ആരോഗ്യവനാണെന്നും ഡോക്ടർമാർ പറഞ്ഞു. കോട്ടയം ജില്ലയിലെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.