പ്രിയങ്ക ഗാന്ധിയെ കുറിച്ച് കെ ആര്‍ മീരയുടെ നോവലില്‍ പരാമര്‍ശം; ഫേസ്ബുക്ക് കുറിപ്പുമായി വി. ടി. ബല്‍റാം
കെ ആര്‍ മീരയുടെ നോവലിൽ വയനാട് എം പി പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാകുന്നു. കെ ആര്‍ മീരയുടെ ‘ആ മരത്തേയും മറന്നു മറന്നു ഞാന്‍’ എന്ന നോവലിലെ ഭാഗങ്ങളാണ് ചര്‍ച്ചയാകുന്നത്. വി ടി ബല്‍റാം ഫേസ്ബുക്കില്‍ നോവലിലെ പ്രിയങ്കയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ പങ്കുവച്ചു. സാമൂഹ്യമാധ്യമങ്ങളിലടക്കം പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ‘ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ പ്രിയങ്ക ഗാന്ധിക്ക് കുഞ്ഞ് ജനിച്ചു’ എന്ന പരാമര്‍ശമാണ് വിവാദമായത്. നോവലിലെ കഥാപാത്രങ്ങളായ
ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ന് നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം നടക്കുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, തുടങ്ങിയ വൻകിട താരമെല്ലാം ഇന്ത്യക്കായി അണി നിരക്കും. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നി വരിൽ ഒരാൾ വിക്കറ്റ് കീപ്പറാകും. പരിക്കിനുശേഷം ട്വൻറി-20 പരമ്പരയിലൂടെ തിരിച്ചെത്തിയ
ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകസിവിൽ കോഡ്
ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നാപ്പിലാക്കിയതിനു പിന്നാലെ ഗുജറാത്തിലും ഏകസിവിൽ കോഡ് നിലവിൽ വരുന്നു. ഗുജറാത്ത് സർക്കാർ അതിന് കരട് തയ്യാറാക്കാനായി 5 അംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. അഡ്വ. ആർ.സി. കൊഡേകർ, സാമൂഹിക പ്രവർത്തക ഗീത ഷറോഫ്, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.എൽ. മീണ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 45 ദിവസത്തിനകം സമിതി
വയനാട്ടിൽ രണ്ടു സ്ഥലങ്ങളിലായി മൂന്ന് കടുവകൾ ചത്ത നിലയിൽ
വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കാണപ്പെട്ടു. കുറിച്യാട് കാടിനുള്ളിൽ ഒരു ആൺകടുവയേയും ഒരു പെൺകടുവയേയും ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി കുട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് മറ്റൊരു ആൺ കടുവയെ ചത്തതായി കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കുറിച്യാട് കാടിനുള്ളിൽ പട്രോളിങ്ങിനിടെ ഇന്ന് വൈകിട്ടോടെ കടുവകളുടെ ജഡം കണ്ടെത്തിയത്. കടുവകൾ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങൾ ലഭ്യമാവുകയുള്ളു. കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ് മേപ്പാടിയിലെ കടുവയുടെ ജഡം കണ്ടെത്തിയത്.
ഡൽഹി ബി.ജെ.പി അധികാരത്തിൽ; പ്രവചനവുമായി അഭിപ്രായ സർവേ
ഡൽഹി തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഡൽഹിയിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്ന പ്രവചനവുമായി അഭിപ്രായ സർവേ ഫലങ്ങൾ. ജെ.വി.സിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമ്പോൾ എ.എ.പി 31ൽ ഒതുങ്ങും. ചാണക്യസ്ട്രാറ്റജീസിൻ്റെ സർവേ പ്രകാരം 38 സീറ്റുകൾ എ.എ.പി നേടുമ്പോൾ 44 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. കോൺഗ്രസിന് പരാമവധി രണ്ട് സീറ്റ് മാത്രമാവും ലഭിക്കുക. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാട്രിസിൻ്റെ സർവേ പ്രകാരം പ്രവചിക്കുന്നത്. ഏജൻസി പരമാവധി 40
പത്തനംതിട്ടയിലെ ആളുമാറിയുള്ള പോലീസ് ആക്രമണം; എസ്.ഐ. അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്പെൻഷൻ
പത്തനംതിട്ടയിലെ ആളുമാറിയുള്ള ആക്രമണം നടത്തിയതിൽ എസ്.ഐ. അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്പെൻഷൻ. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തിലാണ് പോലീസുകാര്‍ക്ക് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. എസ്.ജിനുവിനും മറ്റ് രണ്ട് പോലീസുകാര്‍ക്കുമാണ് സസ്പെൻഷൻ കിട്ടിയത്. ഡിഐജി അജിതാ ബീഗമാണ് സസ്പെൻഡ് ചെയ്തത്. ജിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐ ജിനുവും സംഘവും ആളു മാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാലക്കാട് ജില്ല കലക്ടറായി ജി. പ്രിയങ്ക ചുതലയേറ്റു
പാലക്കാട് ജില്ല കലക്ടറായി ജി. പ്രിയങ്ക ചുതലയേറ്റു . കർണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്മെൻ്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ, സാമൂഹ്യ നീതി വകുപ്പ്, എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ യാത്ര ആരംഭിക്കുമ്പോൾ പാലക്കാടൻ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
ഡൽഹി തിരഞ്ഞെടുപ്പ് : മുതിർന്ന ബിജെപി നേതാക്കളടക്കം നിരവധി പ്രമുഖർ വോട്ട് ചെയ്തു
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. സാധാരണക്കാർക്കൊപ്പം രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയവരിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എസ് ജയ്ശങ്കർ, ഹർദീപ് സിംഗ് പുരി എന്നിവരും ഉൾപ്പെടുന്നു. ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയ, ദൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ, ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ ആർ ആലീസ്
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് – റെജി ദമ്പതികളുടെ മകൾ എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി തന്നെയാണ്
റെക്കോഡ് തകര്‍ച്ചയില്‍ രൂപയുടെ മൂല്യം
റെക്കോഡ് താഴ്ചയിലാണ് വീണ്ടും രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളറിന് ഇറക്കുമതിക്കാരില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതും തിരിച്ചടിയാണ്. ബുധനാഴ്ച രൂപയുടെ മൂല്യത്തില്‍ 0.3 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ മൂല്യം 87.35ലേയ്ക്ക് താഴ്ന്നുപോവുകയും ചെയ്തു. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം തിങ്കളാഴ്ചയിലെ 87.28 നിലവാരമായിരുന്നു. ഡോളര്‍ സൂചിക 0.3 ശതമാനം ഇടിഞ്ഞ് 107.7 ലെത്തിയത് ഏഷ്യന്‍ കറന്‍സികള്‍ക്ക് നേട്ടമായെങ്കിലും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്